എറണാകുളം: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ തിരുവാങ്കുളത്തെ കല്യാണിക്ക് വേദനയോടെ വിട നല്‍കി നാട്. നൂറു കണക്കിനാളുകളാണ് കല്യാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. കല്യാണിയെ അവസാനമായി കാണാന്‍ നാടൊന്നാകെ ഒഴുകിയെത്തി.
തിരുവാണിയൂരിലെ പൊതുശ്മശാനത്തില്‍ വൈകിട്ട് അഞ്ചിനായിരുന്നു സംസ്‌കാരം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അച്ഛന്‍ സുഭാഷിന്റെ വീട്ടിലാണ് കല്യാണിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്.
എട്ട് മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.20നാണ് മൂഴിക്കുളത്ത് ചാലക്കുടിപ്പുഴയില്‍ നിന്നാണ് കല്യാണിയുടെ മൃതദേഹം കണ്ടെടുത്തത്. അങ്കണവാടിയില്‍ നിന്നും കൂട്ടിക്കൊണ്ടുപോയ അമ്മ സന്ധ്യ കല്യാണിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ സന്ധ്യയെ അറസ്റ്റ് ചെയ്തു. അമ്മ സന്ധ്യ കുറ്റം സമ്മതിച്ചന്ന്‌പൊലീസ് പറഞ്ഞു. എന്നാല്‍ കൊലപാതക കാരണം വ്യക്തമായിട്ടില്ല. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: