ഇടുക്കി:സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കവെ മറിഞ്ഞുവീണതിനെ തുടര്‍ന്ന് കൂട്ടുകാര്‍ കളിയാക്കിയ വിഷമത്തില്‍ 14 വയസുകാരി ജീവനൊടുക്കി. അണക്കര ചെല്ലാര്‍കോവില്‍ ചിറയ്‌ക്കല്‍ റോബിന്റെ മകള്‍ പൗളിന്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
കൂട്ടുകാര്‍ കളിയാക്കിയതിനെ തുടര്‍ന്ന് വീടിനുള്ളിലേക്ക് പൗളിന്‍ ഓടിപ്പോയി. വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്.
ഉടന്‍ തന്നെ അണക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വണ്ടന്‍മേട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: