പാലക്കാട് : സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി.പാലക്കാട് എടത്തനാട്ടുകരയില്‍ ടാപ്പിംഗ് തൊഴിലാളി ഉമര്‍ വാല്‍പ്പറമ്പനാണ് മരിച്ചത്.
പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും വനംവകുപ്പ് നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തിങ്കളാഴ്ച വെളുപ്പിന് ഉമര്‍ ടാപ്പിംഗിന് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് വച്ചാണ് ആക്രമണമുണ്ടായത്.
ഏറെ നേരമായിട്ടും ഉമറിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും തലയിലും ഗുരുതര പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: