തിരുവനന്തപുരം : ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി അഡ്വ ബെയ്ലിന്‍ ദാസിന് ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെയോ അല്ലെങ്കില്‍ രണ്ടു മാസത്തേക്കോ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്. ഇരയെയോ സാക്ഷികളെയോ ബന്ധപ്പെടരുതെന്നും കോടതി ഉപാധിയുണ്ട്.
പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സ്വന്തം ഓഫീസിലെ ജീവനക്കാരായ സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. എന്നാല്‍ അഡ്വ. ബെയ്ലിനും മര്‍ദനമേറ്റെന്നായിരുന്നു പ്രതിഭാഗം വാദമുയര്‍ത്തിയത്. മൂന്ന് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അഡ്വ.ബെയ്ലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
അഭിഭാഷക ഓഫീസിലെ രണ്ടു ജൂനിയര്‍മാര്‍ തമ്മില്‍ നടന്ന തര്‍ക്കമാണ് പ്രശ്‌നത്തില്‍ കലാശിച്ചതെന്നും,സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.ബാര്‍ അസോസിയേഷന്‍ ആദ്യ ഘട്ടത്തില്‍ അഡ്വ.ബെയിലിന്‍ ദാസിന് അനുകൂലമായി നിലപാടെടുത്തത് വിവാദമായി. തുടര്‍ന്ന് ഇരയോടൊപ്പമെന്ന നിലപാട് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: