പത്തനംതിട്ട:കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ തൊഴിലാളികള്‍ നടത്തി വന്ന സമരം അവസാനിച്ചു. 60 വയസ് കഴിഞ്ഞ തൊഴിലാളികളെ ഉള്‍പ്പെടെ ഒഴിവാക്കാനുള്ള വനംവകുപ്പ് നീക്കത്തിനെതിരെയായിരുന്നു സമരം തുടങ്ങിയത്.എംഎല്‍എയും ഡിഎഫ്ഒയും ട്രേഡ് യൂണിയനുകളുമായി നടന്ന ചര്‍ച്ചയില്‍ ആണ് സമരം അവസാനിച്ചത്.
പ്രായപരിധി പ്രശ്‌നം പരിഹരിക്കാന്‍ വനം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേരും.അത് വരെ തൊഴിലാളികള്‍ക്ക് പ്രായപരിധി പ്രശ്‌നം ഉണ്ടാകില്ല. ഉന്നതതല യോഗത്തില്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങളും ചര്‍ച്ച ചെയ്യും.
ആനക്കൂട് അപകടത്തിന് ശേഷമാണ് 60വയസ് കഴിഞ്ഞ തുഴച്ചില്‍ തൊഴിലാളികളെ ഉള്‍പ്പെടെ ഒഴിവാക്കാനുള്ള തീരുമാനം ഉണ്ടായത്. പിന്നാലെ ആനുകൂല്യങ്ങള്‍ നല്‍കാതെയുള്ള പിരിച്ചുവിടലിനെതിരെ ദിവസവേതന തൊഴിലാളികള്‍ സമരം ആരംഭിച്ചു. ഇതിന് പിന്തുണയുമായി സിഐടിയുവും രംഗത്തെത്തി. അടവി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ആകെ 41 താത്ക്കാലിക ജീവനക്കാരാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക