ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂർ തുടങ്ങുന്ന ഘട്ടത്തിൽ തന്നെ ആക്രമിക്കാൻ പോകുന്നുവെന്ന കാര്യം സർക്കാർ പാകിസ്ഥാനെ അറിയിച്ചുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം.
രാഹുൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ് . ഓപ്പറേഷൻ സിന്ദൂരിന്റെ തുടക്കത്തിനു ശേഷമുള്ള ആദ്യഘട്ടത്തിലാണ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത് . ഇതാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കും മുൻപേ പാകിസ്ഥാനെ അറിയിച്ചിരുന്നു എന്ന് ചിത്രീകരിക്കപ്പെട്ടത്.
പാകിസ്ഥാനെ മുൻകൂട്ടി അറിയിച്ചിരുന്ന ഒരു പ്രസ്താവനയും ജയ്ശങ്കർ നടത്തിയിട്ടില്ലെന്ന് പിഐബി ഫാക്ട് ചെക്കും വ്യക്തമാക്കി. വൈറൽ വീഡിയോയും അവകാശവാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതും സത്യത്തിന് അതീതവുമാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
‘ നമ്മുടെ ആക്രമണത്തിന്റെ തുടക്കത്തിൽ പാകിസ്ഥാനെ വിവരം അറിയിച്ചത് കുറ്റകൃത്യമായിരുന്നു . ആരാണ് ഇതിന് അനുമതി നൽകിയത് . ഇതിന്റെ ഫലമായി ഇന്ത്യൻ വ്യോമസേനയ്‌ക്ക് എത്ര വിമാനങ്ങൾ നഷ്ടപ്പെട്ടു ‘ എന്നായിരുന്നു വീഡിയോ പങ്കുവച്ചുകൊണ്ട് രാഹുൽ ഗാന്ധി ചോദിച്ചത്.
രാഹുൽ ഗാന്ധി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും പാകിസ്ഥാന്റെ പ്രചാരണ ഉപകരണമായി പ്രവർത്തിക്കുകയും ചെയ്തുവെന്ന് ബി.ജെ.പിയും ആരോപിച്ചു. ഓപ്പറേഷൻ സിന്ദൂരിന്റെ കീഴിൽ പാകിസ്ഥാനിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ തകർത്തതിൽ കോൺഗ്രസ് അസന്തുഷ്ടനാണോ എന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ചോദിച്ചു

പ്രതികരിക്കാൻ ഇവിടെ എഴുതുക