India

സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി

Published by

ന്യൂഡൽഹി : ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിനു പിന്നാലെ സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ പ്രതിരോധ സംഭരണ കൗൺസിലാണ് അടിയന്തര ആയുധസംഭരണ അധികാരം നൽകിയത്.

5 വർഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇത്തരത്തിൽ അധികാരം നൽകുന്നത്. നിരീക്ഷണ ഡ്രോണുകൾ, സൂയിസൈഡ് ഡ്രോണുകൾ എന്നറിയപ്പെടുന്ന കാമികാസി ഡ്രോണുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈലുകൾ അടക്കമുള്ളവയാണു വാങ്ങുക.

ലക്ഷ്യസ്ഥാനം ഉറപ്പാക്കുന്നതുവരെ പറന്നു കൃത്യമായി ആക്രമിക്കുന്ന ചാവേർ ഡ്രോണുകളാണ് കാമികാസി. സൈനിക ബലാബലത്തിൽ മേൽക്കൈ തുടരാനാണ് ആയുധസംഭരണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by