India

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

വെറുമൊരു സഹസംവിധായകനായി തമിഴ് സിനിമയില്‍ എത്തിയ വ്യക്തിയാണ് ആകാശ് ഭാസ്കരന്‍. കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം നയന്‍താരയുടെ ഭര്‍ത്താവായ വിഘ്‌നേഷ് ശിവന്‍റെ കൂടെ അസിസ്റ്റന്‍റ് ഡയറക്ടറായി ഏതാനും ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. അച്ഛന്‍ ഒരു സാധാരണ ജ്വല്ലറി ഉടമയാണ്. പിന്നീട് കാണുന്നത് വലിയൊരു സിനിമാനിര്‍മ്മാതാവായുള്ള വരവാണ്. ഡോണ്‍ പിക്ചേഴ്സ് എന്ന നിര്‍മ്മാണക്കമ്പനി രൂപീകരിച്ച ശേഷം ആകാശ് ഭാസ്കരന്‍ പിന്നെ സിനിമകള്‍ക്ക് പിന്നാലെ സിനിമകള്‍ നിര്‍മ്മിക്കുകയായിരുന്നു. അതും കോടികള്‍ ചെലവുള്ള സിനിമകള്‍.

Published by

ചെന്നൈ: വെറുമൊരു സഹസംവിധായകനായി തമിഴ് സിനിമയില്‍ എത്തിയ വ്യക്തിയാണ് ആകാശ് ഭാസ്കരന്‍. കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം നയന്‍താരയുടെ ഭര്‍ത്താവായ വിഘ്‌നേഷ് ശിവന്റെ കൂടെ അസിസ്റ്റന്‍റ് ഡയറക്ടറായി ഏതാനും ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. അച്ഛന്‍ ഒരു സാധാരണ ജ്വല്ലറി ഉടമയാണ്. പിന്നീട് കാണുന്നത് വലിയൊരു സിനിമാനിര്‍മ്മാതാവായുള്ള വരവാണ്. ഡോണ്‍ പിക്ചേഴ്സ് എന്ന നിര്‍മ്മാണക്കമ്പനി രൂപീകരിച്ച ശേഷം ആകാശ് ഭാസ്കരന്‍ പിന്നെ സിനിമകള്‍ക്ക് പിന്നാലെ സിനിമകള്‍ നിര്‍മ്മിക്കുകയായിരുന്നു. അതും കോടികള്‍ ചെലവുള്ള സിനിമകള്‍.

ധനുഷ് സംവിധാനം ചെയ്ത് അഭിനയിക്കുന്ന ഇഡ്‌ലി കടൈ, ശിവകാർത്തികേയൻ അഭിനയിക്കുന്ന പരാശക്തി, സിലംബരശന്റെ 49-ാമത്തെ ചിത്രം എന്നീ മൂന്ന് പ്രധാന ചിത്രങ്ങൾ ആകാശ് നിലവിൽ നിർമ്മിക്കുന്നത്. എന്നാല്‍ എവിടെ നിന്നാണ് ആകാശ് ഭാസ്കരന്റെ പണത്തിന്റെ ഉറവിടം എന്ന സംശയം ഉണ്ടായതോടെയാണ് ഇഡി എത്തിയത്.

ആകാശ് ഭാസ്‌കരന്റെ വസതിയിലും ഓഫീസിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തി.
ആകാശ് ഭാസ്‌കരൻ തമിഴ്നാട്ടിലെ ട്രിച്ചിയില്‍ നിന്നാണ് തമിഴ് സിനിമ ലോകത്തേക്ക് എത്തിയത്. പിന്നീട് ആകാശ് നിര്‍മ്മാതാവായി എത്തുന്നതാണ് കണ്ടത്.

2024ലെ വിവാഹമാണ് ആകാശ് ഭാസ്‌കരന്റെ ജീവിതം മാറ്റി മറിച്ചത്. കാവിങ്കരെ പ്രൈവറ്റ് ലിമിറ്റഡ് ഉടമയായ ബിസിനസുകാരനായ സി.കെ. രംഗനാഥന്റെ മകൾ ധരണീശ്വരിയുമായുള്ള വിവാഹമാണ് ആകാശ് ഭാസ്കരനെ നിര്‍മ്മാതാവാക്കിയത്. വധു ധരണീശ്വരിയുടെ അമ്മ തേൻമൊഴിയാണ്. അന്തരിച്ച ഡി.എം.കെ. നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ചെറുമകളാണ് തേൻമൊഴി.

ധരണീശ്വരിയുടെ സഹോദരൻ മനു രഞ്ജിത്ത്, നടൻ വിക്രമിന്റെ മകൾ അക്ഷിതയെയാണ് വിവാഹം കഴിച്ചത്. ധനുഷ്,ചിമ്പു, നയൻതാര, ശിവകാർത്തികേയൻ, അഥർവ മുരളി എന്നിവരുൾപ്പെടെ സിനിമാ മേഖലയിലെ നിരവധി പ്രമുഖർ ആകാശ് ഭാസ്കരന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന് മുന്നോടിയായാണ് ആകാശ് ഭാസ്‌കരൻ ഡോൺ പിക്‌ചേഴ്‌സ് എന്ന ചലച്ചിത്ര നിർമ്മാണ കമ്പനി ഉണ്ടാക്കിയത്.

ആദ്യ പദ്ധതിയായി ധനുഷിന്റെ സംവിധാനത്തില്‍ വരുന്ന ഇഡ്‌ലി കടൈ പ്രഖ്യാപിച്ചു. ഈ ചിത്രം ഒക്ടോബർ 1 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. നിത്യ മേനോൻ, സത്യരാജ്, പാർത്ഥിബൻ, ശാലിനി പാണ്ഡെ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ശിവകാർത്തികേയന്റെ പരാശക്തിയും അദ്ദേഹം നിർമ്മിക്കുന്നുണ്ട്. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാർത്തികേയന് പുറമേ രവി മോഹൻ, അഥർവ, ശ്രീലീല എന്നിവർ അഭിനയിക്കുന്നു. 200 കോടി ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്.

രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചെയ്ത സിലംബരശൻ ടിആറിന്റെ എസ്ടിആര്‍ 49ഉം നിര്‍മ്മിക്കുന്നത് ഡോണ്‍ പിക്ചേര്‍സാണ്. സന്താനം, കയാടു ലോഹർ, വിടിവി ഗണേഷ് എന്നിവരും ഈ സിനിമയില്‍ അഭിനയിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക