വാഷിംഗ്ടൺ: അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശികൾ പുറത്തേക്ക് അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. ഇത് അംഗീകാരം നൽകുന്ന ബിൽ യു എസ് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചു.
അമേരിക്കയുടെ വിവിധ പ്രവിശ്യകളിലായി ഏറ്റവും കൂടുതലായി ജോലി ചെയ്യുന്നത് ഇന്ത്യക്കാരാണ്. ഏകദേശം 23 ലക്ഷത്തിലധികം ഇന്ത്യാക്കാരാണ് യു എസിൽ ജോലി ചെയ്യുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ വിദേശ പണം എത്തുന്നതും അമേരിക്കയിൽ നിന്നാണ്. ഈ ബില്ല് നിയമമാകുന്നതോടെ എച്ച് 1 ബി, എഫ് 1, ഗ്രീൻ കാർഡ് വിസ ഉടമകളെ മാത്രമല്ല ഇത് ബാധിക്കുക.
നിക്ഷേപങ്ങളിൽ നിന്നോ ഓഹരി വിപണയിൽ നിന്നോ സമ്പാദിക്കുന്ന പണത്തിന് മേലും നികുതി ചുമത്തപ്പെടും. ദി വൺ, ബിഗ്, ബ്യൂട്ടിഫുൾ ബിൽ എന്ന പേരിൽ തയ്യാറാക്കിയ ബില്ലിലാണ് ഈ വ്യവസ്ഥ വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: