അങ്കാര: വലിയ യുദ്ധക്കളികള്‍ കളിക്കുകയും അമേരിക്കയുടെ രഹസ്യ അജണ്ടകള്‍ നടപ്പാക്കുകയും ചെയ്യുന്ന ഏകാധിപതിയായ നേതാവാണ് തുര്‍ക്കിയുടെ എര്‍ദോഗാന്‍. ഇന്തോ-പാക് സംഘര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും കോടികളുടെ ബിസിനസ് നഷ്ടമായിട്ടും പാകിസ്ഥാനുമായി ചേര്‍ന്ന് നില്‍ക്കുമെന്ന നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ് എര്‍ദോഗാന്‍.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ് തുര്‍ക്കിയെ ബഹിഷ്കരിക്കുക എന്ന മുദ്രാവാക്യം ഇന്ത്യയില്‍ ശക്തമായത്. ഇന്ത്യയിലേക്കുള്ള ആപ്പിള്‍ ഇറക്കുമതി നിരോനം, മാര്‍ബിള്‍ ഇറക്കുമതി നിരോധനം, ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ക്ലിയന്‍സ് ബിസിനസിലേര്‍പ്പെട്ട സെലബി എന്ന തുര്‍ക്കി കമ്പനിയെ ഒഴിവാക്കല്‍ തുടങ്ങി ഏകദേശം 284 കോടി ഡോളറിന്റെ ബിസിനസ് നഷ്മമാണ് തുര്‍ക്കിക്ക് ഉണ്ടായത്. എന്നിട്ടും തുര്‍ക്കിയുടെ ഏകാധിപതിയായ എര്‍ദോഗാന്‍ എന്ന യുദ്ധക്കൊതീയന് അല്‍പം പോലും കുലുക്കമില്ല.
ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് എര്‍ദോഗാന്‍. അതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്ക് ഇദ്ദേഹവുമായുള്ള എതിര്‍പ്പ് പല വിധത്തിലും ഇന്ത്യയ്‌ക്ക് ഭാവിയില്‍ ഭീഷണി ആകാന്‍ സാധ്യതയുണ്ട്.
ഏറ്റവുമൊടുവില്‍ റഷ്യയ്‌ക്കെതിരെ അമേരിക്കയ്‌ക്കും ഇസ്രയേലിനും വേണ്ടി സിറിയയിലെ ബാഷര്‍ അല്‍ അസ്സാദിന്റെ ഭരണത്തെ തകര്‍ത്തു താഴെയിട്ടതിന് പിന്നില്‍ തുര്‍ക്കി നേതാവ് എര്‍ദോഗാന്റെ കരങ്ങളുണ്ട്. ഉക്രൈന്‍ യുദ്ധത്തില്‍ കുടുങ്ങിയ റഷ്യ നിസ്സഹായരായ സമയമാണ് എര്‍ദോഗാന്‍ സിറിയയുടെ ബാഷര്‍ അല്‍ അസ്സാദിനെ അടിക്കാന്‍ തെരഞ്ഞെടുത്തത്. അഹമ്മദ് ഹുസൈന്‍ അല്‍ ഷാര എന്നും അബു മുഹമ്മദ് അല്‍ ജുലാനി എന്നും വിളിക്കുന്ന തീവ്രവാദിയാണ് ഇപ്പോള്‍ സിറിയയുടെ പ്രസിഡന്‍റ്. ഇറാഖിലെ അല്‍ ക്വെയ്ദ നേതാവായിരുന്നു അഹമ്മദ് ഹുസൈന്‍ അല്‍ ഷാര എന്ന അബു മുഹമ്മദ് അല്‍ ജുലാനി. ഇറാഖ് യുദ്ധകാലത്ത് 2006ല്‍ അമേരിക്ക തടവുകാരനായി പിടിച്ച അഹമ്മദ് ഹുസൈന്‍ അല്‍ ഷാരയെ പിന്നീട് 2011ല്‍ വിട്ടയച്ചു. അല്‍ ക്വെയ്ദയുമായി ചേര്‍ന്ന് അല്‍ നുസ്ര ഫ്രണ്ട് എന്ന തീവ്രവാദ സംഘടന രൂപീകരിച്ച് സിറിയയിലെ ബാഷര്‍ അല്‍ അസ്സാദുമായി യുദ്ധം ചെയ്യുകയായിരുന്നു അഹമ്മദ് ഹുസൈന്‍ അല്‍ ഷാര. അല്‍ നുസ്ര ഫ്രണ്ടിനെ ഇസ്ലാമിക് സ്റ്റേറ്റുമായി ലയിപ്പിക്കാനുള്ള അല്‍ ബാഗ്ദാദിയുടെ ശ്രമത്തിനെതിരെ പോരാടിയ വ്യക്തികൂടിയാണ് അഹമ്മദ് ഹുസൈന്‍ അല്‍ ഷാര. ഇദ്ദേഹത്തിന് സിറിയയുടെ ഭരണം ഏല്‍പിച്ചതോടെ തുര്‍ക്കിയുടെ എര്‍ദോഗാന്‍ കൂടുതല്‍ കരുത്തനായി. മാത്രമല്ല റഷ്യ-ഉക്രൈന്‍ യുദ്ധം തീര്‍ക്കാനുള്ള മധ്യസ്ഥനായി ട്രംപ് തെരഞ്ഞെടുത്ത് എര്‍ദോഗാനെയാണ് എന്നത് ട്രംപും എര്‍ദോഗാനും തമ്മിലുള്ള ബന്ധത്തിന് തെളിവാണ്.
എന്തായാലും ഭാവിയില്‍ ഇന്ത്യയ്‌ക്ക് വലിയ ഭീഷണിയാണ് എര്‍ദോഗാന്‍ എന്നതില്‍ സംശയമില്ല. എര്‍ദോഗാനുമായുള്ള ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ ബന്ധവും തലവേദനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: