ബൊക്കാറോ ; ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്തതിനെ തുടർന്ന് നാട്ടുകാരുടെ മർദനമേറ്റ് കൊല്ലപ്പെട്ട അബ്ദുൾ കലാമിന്റെ കുടുംബത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് സർക്കാർ അബ്ദുൾ കലാമിന്റെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപയും സർക്കാർ ജോലിയും വീടും നൽകുമെന്ന് വാഗ്ദാനം ചെയ്തു.
ഇതിനുപുറമെ, സിദ്ദിഖി സമൂഹം അബ്ദുളിന്റെ കുടുംബത്തിന് 51,000 രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തു. ജാർഖണ്ഡ് ആരോഗ്യമന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ഇർഫാൻ അൻസാരി അബ്ദുളിന്റെ അമ്മ റെഹാന ഖട്ടൂണിനെ കാണാൻ വീട്ടിലെത്തി സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.മെയ് 8 നാണ് നിർമ്മാണ തൊഴിലാളിയായിരുന്ന അബ്ദുൾ കലാം മഹാവീർ മുർമുവിന്റെ ഭാര്യയെ പീഡിപ്പിച്ചത്. യുവതിയുടെ നിലവിളി കേട്ട് ഗ്രാമവാസികൾ സ്ഥലത്തെത്തി രക്ഷപ്പെടാൻ ശ്രമിച്ച അബ്ദുള്ളയെ പിടികൂടി. ഗ്രാമവാസികൾ ഇയാളെ തൂണിൽ കെട്ടിയിട്ട് മർദിക്കാൻ തുടങ്ങി . തുടർന്ന്, പോലീസിനെ വിളിച്ചുവരുത്തി ഗ്രാമവാസികൾ ഇയാളെ പോലീസിൽ ഏൽപ്പിച്ചു.
പോലീസ് അയാളെ ബക്കാറോ തെർമൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വെച്ചാണ് അബ്ദുള്ള മരിച്ചത്. കേസുമായി ബന്ധപ്പെട്ട് രൂപൻ മാഞ്ചി, ബഹാറാം മാഞ്ചി, സുഖ്‌ലാൽ മാഞ്ചി, ബലേശ്വർ ഹൻസ്ദ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെയാണ് അബ്ദുള്ളയുടെ കുടുംബത്തിന് സഹായവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: