തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ഐ എച്ച് ആര്‍ ഡി യില്‍ സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു. 20 വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. അച്ചടക്ക നടപടിയ്‌ക്ക് വിധേയരായവര്‍ക്കും വിജിലന്‍സ് കേസ് ഉള്ളവര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല.
ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കായാണ് സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നാണ് വിശദീകരണം.ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ 87 സ്ഥാപനങ്ങളുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പ്രധാനപ്പെട്ട വിഭാഗമായ ഐഎച്ച്ആര്‍ഡിയില്‍ കഴിഞ്ഞവര്‍ഷം ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യം വരെയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വിആര്‍എസ് നിര്‍ദേശം ചര്‍ച്ച ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് വിആര്‍എസ് അനുവദിക്കാമെന്ന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: