ന്യൂദല്‍ഹി: പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ യൂട്യുബര്‍ ജ്യോതി മല്‍ഹോത്രയും മറ്റ് ആര് പേരും പൊലീസ് പിടിയിലായി. ട്രാവല്‍ വിത് ജോ എന്ന യൂട്യൂബ് ചാനലിന്റെ ഉടമ കൂടിയാണ് ജ്യോതി മല്‍ഹോത്ര. ഇന്ത്യയെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ഇവര്‍ പാകിസ്ഥാന്‍ ഏജന്‍റുമാര്‍ക്ക് കൈമാറിയതായി സ്ഥിരീകരിച്ചു.
പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ ദാനിഷ് എന്ന എഹ് സാന്‍ ഉര്‍ റഹ്മാന്‍ എന്ന ഉദ്യോഗസ്ഥനോടാണ് ജ്യോതി മല്‍ഹോത്ര ഇന്ത്യന്‍ സേനയുടെ രഹസ്യവിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. രണ്ട് തവണ ജ്യോതി മല്‍ഹോത്ര പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയും ചെയ്തു.
ജ്യോതി മല്‍ഹോത്രയില്‍ നിന്നും സൈനികവിവരങ്ങള്‍ ശേഖരിച്ചത് എഹ് സാന്‍ ഉര്‍ റഹ്മാന്‍
പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ ദാനിഷ് എന്ന എഹ് സാന്‍ ഉര്‍ റഹ്മാന്‍ എന്ന ഉദ്യോഗസ്ഥനോടാണ് ജ്യോതി മല്‍ഹോത്ര ഇന്ത്യന്‍ സേനയുടെ രഹസ്യവിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. രണ്ട് തവണ ജ്യോതി മല്‍ഹോത്ര പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയും ചെയ്തു. 2023ലാണ് ജ്യോതി മല്‍ഹോത്ര ആദ്യമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്. കമ്മീഷന്‍ ഏജന്‍റുമാര്‍ വഴി വിസ സംഘടിപ്പിക്കുകയായിരുന്നു. പാകിസ്ഥാനില്‍ എത്തിയ ശേഷം ഇവര്‍ ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈകമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനായ ഡാനിഷ് എന്ന എഹ് സാന്‍ ഉര്‍ റഹ്മാനുമായി ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച ഇന്ത്യാ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഡാനിഷ് എന്ന എഹ് സാന്‍ ഉര്‍ റഹ്മാനോട് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചാരപ്രവര്‍ത്തനത്തിന്റെ പേരിലും ഇന്ത്യയിലെ സൈനികനീക്കം അപ്പപ്പോള്‍ ഇയാള്‍ അറിയുന്നതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് ഡാനിഷ് എന്ന എഹ് സാന്‍ ഉര്‍ റഹ്മാനോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടത്.
ജ്യോതി മല്‍ഹോത്രയുടെ കുറ്റസമ്മതം
പൊലീസ് ചോദ്യം ചെയ്യലില്‍ 2023ല്‍ പാകിസ്ഥാന്‍ ഹൈകമ്മീഷന്‍ ഓഫീസ് സന്ദര്‍ശിച്ച കാര്യം ജ്യോതി മല്‍ഹോത്ര സമ്മതിച്ചു. അവിടെ വെച്ചാണ് ഡാനിഷ് എന്ന എഹ്സാന്‍ ഉര്‍ റഹ്മാനെ പരിചയപ്പെടുന്നത്. അതിന് ശേഷം രണ്ട് തവണ താന്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു എന്ന കാര്യവും ജ്യോതി മല്‍ഹോത്ര സമ്മതിച്ചു. പാകിസ്ഥാനില്‍ എത്തിയ ശേഷം എഹ് സാന്‍ ഉര്‍ റഹ്മാന്റെ കൂട്ടുകാരനായ അലി അഹ് വാനെ കണ്ടു. തനിക്ക് വേണ്ടി അയാളാണ് താമസവും യാത്രയും ഒരുക്കിയിരുന്നതെന്നും ജ്യോതി മല്‍ഹോത്ര പറയുന്നു.
പാകിസ്ഥാനില്‍ വെച്ച് അലി അഹ് വാന്‍ പാകിസ്ഥാനിലെ രഹസ്യവിവരം ശേഖരിക്കുന്ന ഉദ്യോഗസ്ഥരുമായും സൈനികോദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയ കാര്യവും ജ്യോതി മല്‍ഹോത്ര സമ്മതിച്ചു.
പാകിസ്ഥാനില്‍ വെച്ച് സൈന്യവുമായും പാക് ഇന്‍റലിജന്‍സുമായി ബന്ധമുള്ള ഷക്കീര്‍, റാണ ഷാബാസ് എന്നിവരുമായി പരിചയത്തിലായി. ഷക്കീറിന്റെ നമ്പര്‍ ശേഖരിച്ചു. പക്ഷെ സംശയം തോന്നാതിരിക്കാന്‍ ജാഠ് രന്ധാവ എന്ന പേരിലാണ് നമ്പര്‍ സേവ് ചെയ്തത്. പിന്നീട് ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷം ഈ രണ്ടുപേരുമായും തുടര്‍ച്ചയായി ബന്ധപ്പെട്ട് കൊണ്ടിരുന്നു. . സ്നാപ് ചാറ്റ്, വാട്സ് ആപ്, ടെലഗ്രാം എന്നിവ ഉപയോഗിച്ചാണ് ഇന്ത്യന്‍ സേനയെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ കൈമാറിയത്.
പിടികൂടിയത് ഹരിയാനയിലെ ഹിസാറില്‍ നിന്ന്
അതീവരഹസ്യസ്വഭാവമുള്ള സൈനിക വിവരങ്ങള്‍ പോലും ഇവര്‍ പാകിസ്ഥാന് കൈമാറിയിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ ചാരവനിതകളെയും പോലെ മാദകസൗന്ദര്യം ഉപയോഗിച്ചാണ് ഇവര്‍ ഇന്ത്യയില്‍ നിന്നും രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നത് എന്നറിയുന്നു. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമായി മറ്റ് ആറ് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 25 വയസ്സുകാരനായ വിദ്യാര്‍ത്ഥിയും 24 വയസ്സുകാരനായ സെക്യൂരിറ്റി ഗാര്‍ഡും ഉള്‍പ്പെടുന്നു.
ഹരിയാനയിലെ ഹിസാറില്‍ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 33 കാരിയായ ജ്യോതി റാണി എന്ന ജ്യോതി മല്‍ഹോത്ര ഹരിയാന സ്വദേശിനിയാണ്. ഏറെനാളായി ചാരപ്രവര്‍ത്തനം നടത്തിവരുന്നതായി പൊലീസ് പറയുന്നു.
അലഞ്ഞുതിരിയുന്നതില്‍ ഇഷ്ടമുള്ള ലിയോ നക്ഷത്രക്കാരി (ഇംഗ്ലീഷിലെ ജന്മ നക്ഷത്രങ്ങളില്‍ ഒന്ന്) എന്നാണ് ജ്യോതി മല്‍ഹോത്ര സ്വയം തന്നെ വിശേഷിപ്പിക്കുന്നത്. പരമ്പരാഗത കാഴ്ചപ്പാടുകളുള്ള ആധുനിക യുവതി എന്നുമാണ് അവര്‍ വീഡിയോകളില്‍ തന്നെ പരിചയപ്പെടുത്തുന്നത്.
ഇവരുടെ യൂട്യൂബ് ചാനലിന് 3,77,000 ഫോളോവേഴ്സ് ഉണ്ട്. പാകിസ്ഥാനില്‍ ഈയിടെ സന്ദര്‍ശിച്ച് ഇവര്‍ ചെയ്ത വീഡിയോകള്‍ക്ക് വന്‍പ്രചാരമായിരുന്നു. ഇവരുടെ യുട്യൂബ് ചാനലിനും ഇന്‍സ്റ്റഗ്രാം പേജിനും ധാരാളം വായനക്കാരുണ്ട്. ജ്യോതികയും പിടിയിലായ മറ്റ് ആറ് പേരും പാകിസ്ഥാന്‍ ഏജന്‍റുമാര്‍ക്ക് ഇന്ത്യയെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
ജ്യോതി മല്‍ഹോത്രയ്‌ക്കൊപ്പം അറസ്റ്റിലായവര്‍
നോമാന്‍ ഇലാഹി, ദേവേന്ദ്രസിങ്ങ് ധില്ലന്‍ എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ നോമാന്‍ ഇലാഹി ഒരു സുരക്ഷാ ഉദ്യോഗസ്ഥനാണ്. ദേവേന്ദ്രസിങ്ങ് ധില്ലന്‍ പഞ്ചാബിലെ പട്യാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. 32 വയസ്സുകാരിയ ഗുസാല ആണ് മറ്റൊരു പ്രതി. പാകിസ്ഥാനില്‍ പോകാന്‍ വിസയ്‌ക്കായി പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ എത്തിയ ഗുസാല പിന്നീട് ചാരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. പഞ്ചാബിലെ മലര്‍ കോട് ല സ്വദേശി യമീന്‍ മുഹമ്മദാണ് മറ്റൊരു കുറ്റവാളി. ഹരിയാനയിലെ നൂഹില്‍ നിന്നുള്ള അര്‍മാനും പ്രതിയാണ്. ഇയാള്‍ പാകിസ്ഥാന്‍ സൈനികരുടെ നിര്‍ദേശപ്രകാരം ഇന്ത്യയുടെ പ്രതിരോധ എക്സ്പോ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: