കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയില്‍ വീട്ടമ്മയുടെ മൃതദേഹം പാറകുളത്തില്‍. മാടപ്പള്ളി നടയ്‌ക്കപ്പാടം സ്വദേശി ജാന്‍സി കുഞ്ഞുമോന്‍(50) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം മുതല്‍ ജാന്‍സി കുഞ്ഞുമോനെ കാണാനില്ലായിരുന്നു. ഭര്‍ത്താവ് കുഞ്ഞുമോന്‍ തൃക്കൊടിത്താനം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.തുടര്‍ന്ന് അന്വേഷണത്തിലാണ് ശനിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.
പാറകുളത്തിന് അടുത്തേക്ക് ജാന്‍സി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: