തിരുവനന്തപുരം: കുട്ടി കലാകാരി ജാന്‍വിക്ക് കലാനിധി രാജ രവിവര്‍മ്മ പ്രഥമ സംഗീത കലാശ്രേഷ്ഠ പുരസ്‌കാരം. പാലയാട് കുഞ്ചിപറമ്പത്ത് വീട്ടില്‍ വത്സരാജിന്റെയും, (ബ്രണ്ണന്‍ കോളേജ്, തലശ്ശേരി) സരിത വത്സരാജിന്റെയും ഇളയമകളാണ് ജാന്‍വി വത്സരാജ്. സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒമ്പതാം ക്ലാസ്സ് വി ദ്യാര്‍ത്ഥിനിയാണ്.
കുട്ടികാലത്തുതന്നെ അടുത്തുള്ള കൈനാട് ദേവി ക്ഷേത്രത്തില്‍ ഉത്സവത്തിന് സംഗീതം ആലപിച്ചു കൊണ്ട് തന്റെ സംഗീത ജീവിതം അരങ്ങേറ്റം കുറിച്ചു. ജാന്‍വി വത്സരാജിന്റെ ആദ്യകാല സംഗീതത്തിലെ, ഗുരുക്കന്‍മാര്‍ ചലച്ചിത്ര പിന്നണി ഗായിക സരസ്വതി ശങ്കര്‍, സംഗീത സംവിധായകന്‍ സൈനുല്‍ ആബിദ് എന്നിവരായിരുന്നു.
കെ.ജെ യേശുദാസിന്റെ ശിഷ്യനായ രാജേഷ് രാജ് ആണ് ജാന്‍വിയുടെ ഇപ്പോഴത്തെ അധ്യാപകന്‍. സ്‌കൂള്‍ കലോത്സവങ്ങളില്‍ ജാന്‍വിക്ക് സബ്ജില്ല, ജില്ല തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഫ്‌ളവേര്‍സ് ടി.വി സംപ്രേഷണം ചെയ്ത കോമഡി ഉത്സവം എന്ന പ്രോഗ്രാമിലൂടെ കലാരംഗത്ത് സജീവമായി. കൂടാതെ നിരവധി ടി വി ചാനലുകളിലെ റിയലിറ്റി ഷോകളില്‍ പങ്കെടുത്തു വിജയം നേടിയിട്ടുണ്ട്.
ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തന്റെതായ ഒരു സ്ഥാനം നേടിയെടുക്കുക എന്നതാണ് ജാന്‍വിയുടെ പ്രധാന ആഗ്രഹം. ജൂണ്‍ 1ന് വൈകിട്ട് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന രാജരവിവര്‍മ്മയുടെ 177 മത് ജന്മദിനാഘോക്ഷ ചടങ്ങില്‍ കലാനിധി രാജ രവിവര്‍മ്മ പ്രഥമ സംഗീത കലാശ്രേഷ്ഠ പുരസ്‌കാരം ജാന്‍വി വത്സരാജിന് നല്‍കി ആദരിക്കുമെന്ന് കലാനിധി ട്രസ്റ്റ് ചെയര്‍പേഴ്‌സന്‍ ഗീത രാജേന്ദ്രന്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: