India

തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിൽ അതൃപ്തി : ഇന്ത്യയ്‌ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാർട്ടിക്കാരെ പോലും രാഹുൽ വെറുക്കുന്നു : ബിജെപി

Published by

ന്യൂഡൽഹി ; പാക്കിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ഇന്ത്യ അയ്‌ക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തിൽ ശശി തരൂരിനെ ഉൾപ്പെടുത്തിയതിനെ വിമർശിക്കുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ബിജെപി. ഇന്ത്യയ്‌ക്കുവേണ്ടി സംസാരിക്കുന്നവരെ പോലും രാഹുൽ ഗാന്ധി എന്തിനാണ് വെറുക്കുന്നതെന്നും ബിജെപി ചോദിച്ചു.

‘ ജയറാം രമേശ് കോൺഗ്രസുകാരനായ ശശി തരൂരിനെ പാർലമെന്ററി പ്രതിനിധി സംഘത്തെ നയിക്കാൻ തിരഞ്ഞെടുക്കുന്നതിനെ എതിർക്കുന്നു! സ്വന്തം പാർട്ടിയിൽ പോലും ഇന്ത്യയ്‌ക്കുവേണ്ടി സംസാരിക്കുന്ന എല്ലാവരെയും രാഹുൽ ഗാന്ധി എന്തിനാണ് വെറുക്കുന്നത്?”ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു

തങ്ങളോട് പേരുകൾ ചോദിച്ചിട്ട് പ്രഖ്യാപിക്കാതിരിക്കുന്നത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സത്യസന്ധതയില്ലായ്മയാണെന്നായിരുന്നു ജയറാം രമേശിന്റെ പ്രസ്താവന .“സർക്കാർ നാല് പേരുകൾ ആവശ്യപ്പെട്ടിരുന്നു, ഞങ്ങൾ അവർക്ക് നൽകി. എന്നാൽ സർക്കാരിന്റെ പത്രക്കുറിപ്പ് അതിശയിപ്പിക്കുന്നതായിരുന്നു. സർക്കാരിന്റെ പെരുമാറ്റം സത്യസന്ധതയല്ല. സർക്കാരിന്റെ നയതന്ത്രം പരാജയപ്പെട്ടു. ഇതാണ് അവസരവാദ രാഷ്‌ട്രീയം. സർക്കാർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം.

സർവകക്ഷി സംഘത്തെ സ്വാഗതം ചെയ്യുന്നു, പക്ഷേ പേരുകൾ ചോദിച്ചിട്ട് പ്രഖ്യാപിക്കാതിരിക്കുന്നത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സത്യസന്ധതയില്ലായ്മയാണ്. നാല് പേരുകളിൽ ഞങ്ങൾ ഒരു മാറ്റവും വരുത്തില്ല.- എന്നും ജയറാം രമേശ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by