കൊച്ചി: എറണാകുളത്ത് സംഘടിപ്പിച്ച ത്രിവര്‍ണ സ്വാഭിമാന യാത്രയില്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ ഭാര്യ ഷീല രാമചന്ദ്രന്‍, മകന്‍ അരവിന്ദ് ആര്‍.മേനോന്‍ എന്നിവര്‍ പങ്കെടുത്തത് ആവേശവും സ്വാഭിമാനവും പകരുന്നതായിരുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തില്‍ കേന്ദ്ര സര്‍ക്കാരിനും സൈന്യത്തിനും അഭിവാദ്യമര്‍പ്പിച്ച് സലൂട്ട് ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു ത്രിവര്‍ണ സ്വാഭിമാന യാത്ര. ഭാരത് മാതാ കീ ജയ്, വന്ദേ മാതരം മുഴക്കിയും അണിനിരന്ന സ്വാഭിമാനയാത്രയില്‍ നൂറുകണക്കിന് ആളുകള്‍ അണിനിരന്നു. എറണാകുളം ഗവ. ഗസ്റ്റ് ഹൗസിനു മുന്‍പില്‍ നിന്നും ആരംഭിച്ച യാത്ര മേജര്‍ രവി ഉദ്ഘാടനം ചെയ്തു.
ഓപ്പറേഷന്‍ സിന്ദൂര്‍ ഭാരത സൈന്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സൈനിക നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ ശേഷിയും ആക്രമണത്തിന്റെ കൃത്യതയും ലോകത്തിന് കാട്ടിക്കൊടുക്കുവാന്‍ കഴിഞ്ഞു. ഭാരതത്തിനു നേരെ ഇനിയൊരു പഹല്‍ഗാമിനു മുതിരാന്‍ ഒരു ഭീകര സംഘടനയോ അവരെ പിന്താങ്ങുന്ന രാജ്യമോ തയാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൂര്‍വ സൈനിക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കമഡോര്‍ സജ്ജയന്‍, ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, സലൂട്ട് ഇന്ത്യ കോര്‍ഡിനേറ്റര്‍ അഡ്വ. എസ്. സജി എന്നിവര്‍ പ്രസംഗിച്ചു.
സ്വാഭിമാനയാത്രയില്‍ സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണ്‍ അഡ്വ. സംഗീത വിശ്വനാഥന്‍, കസ്റ്റംസ് ഡെപ്യൂട്ടി കളക്ടര്‍ സലിന്‍ കുമാര്‍, പൂര്‍വ സൈനിക പരിഷത്ത് നേതാക്കളായ കമഡോര്‍ ഗോപാലകൃഷ്ണന്‍, വിങ് കമാന്‍ഡര്‍ ഗോപാലകൃഷ്ണന്‍, കേണല്‍ മനോജ് ചന്ദ്രന്‍, കേണല്‍ പൗളി, ക്യാപ്റ്റന്‍ കൃഷ്ണകുമാരി, ബിജെപി നേതാക്കളായ എ.എന്‍. രാധാകൃഷ്ണന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, കെ.വി.എസ്. ഹരിദാസ്, എ. അനൂപ്, പി.വി. അതികായന്‍, സുനില്‍ തീരഭൂമി, പി.ശ്യാംരാജ്, എന്‍.എം. രവി. കെ.കെ. വേലായുധന്‍, അഡ്വ. രമാദേവി തോട്ടുങ്കല്‍, സി.ജി. രാജഗോപാല്‍, പ്രസ്റ്റി പ്രസന്നന്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കുരുവിള മാത്യുസ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാര്‍ തട്ടാരത്ത്, കൗണ്‍സിലര്‍മാരായ സുധ ദിലീപ്, പദ്മജ എസ്. മേനോന്‍, അഡ്വ. പ്രിയ പ്രശാന്ത്, ടി. പദ്മകുമാരി, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് പാറപ്പുറം രാധാകൃഷ്ണന്‍, പരിസ്ഥിതി പരിപാലന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഗോപു പരമേശ്വരന്‍ എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി. യാത്ര ഫ്‌ളോര്‍ ഷോര്‍ റോഡ് വഴി രാജേന്ദ്ര മൈതാനത്തിനു സമീപം ഗാന്ധി പ്രതിമയ്‌ക്കു മുന്നില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: