തിരുവനന്തപുരം: കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനെയും മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനെയും മാറ്റി. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനാണ് എം ഡിയായിരുന്ന ആര്‍ വിനയകുമാര്‍. ചെയര്‍മാനുമായുള്ള അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി
കെല്‍പാം ചെയര്‍മാന്റെ ചുമതല വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജൂല തോമസ് ഐ എ എസിന് നല്‍കി. മാനേജിംഗ് ഡയറക്ടറുടെ ചുമതല നിലവിലെ കെ-ബിപ് സി ഇ ഒ സൂരജിന് അധിക ചുമതലയായി നല്‍കി.
വിനയകുമാറിനെ മാതൃസ്ഥാപനത്തിലേക്ക് മടക്കി അയയ്‌ക്കുക മാത്രമാണ് ചെയ്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സമാനമായ സാഹചര്യത്തില്‍ വിനയ കുമാറിനെ കൊല്ലം മീറ്റര്‍ കമ്പനി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: