മോസ്കോ ; തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാകാതെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ . റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സമാധാന ചർച്ചകൾക്കായാണ് തുർക്കി മധ്യസ്ഥതം വഹിക്കുന്നത് .
എന്നാൽ തന്റെ പ്രതിനിധി സംഘത്തെ അയക്കുകയല്ലാതെ തുർക്കിയുമായി ചർച്ച നടത്താൻ പുടിൻ തയ്യാറായിട്ടില്ല . ഇന്ത്യയ്‌ക്കെതിരായ നീക്കത്തിൽ പാകിസ്ഥാനൊപ്പം നിന്ന് തുർക്കിയ്‌ക്കെതിരെ ഇന്ത്യയിൽ ശക്തമായ ബഹിഷ്ക്കരണമാണ് നടക്കുന്നത് . അതിനു പിന്നാലെയാണ് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനുമായുള്ള ചർച്ച പുടിൻ ഒഴിവാക്കിയതായും വാർത്തകൾ വരുന്നത് .
പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ചർച്ചകൾക്ക് നേരിട്ട് ഹാജരാകാൻ വെല്ലുവിളിച്ചതിന് സെലെൻസ്‌കിയെ “ദയനീയൻ” എന്നും “കോമാളി” എന്നും റഷ്യൻ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചു. മെയ് 15 ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനുമായി കൂടിക്കാഴ്ച നടത്താൻ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി തുർക്കി തലസ്ഥാനമായ അങ്കാറയിൽ എത്തി. അന്താരാഷ്‌ട്ര സമ്മർദ്ദം ചെലുത്തിയിട്ടും പുടിൻ തുർക്കിയിലെത്തിയില്ല. പകരം വ്യാഴാഴ്ച രാവിലെ ഇസ്താംബൂളിൽ വന്നിറങ്ങിയത് റഷ്യയുടെ ചർച്ചാ സംഘമാണ്.
അതേസമയം പുടിൻ ചർച്ചകളിൽ നിന്ന് പിന്മാറാൻ കാരണം ഇന്ത്യയാണെന്നും, തുർക്കി പാകിസ്ഥാനൊപ്പം ചേർന്നതാണെന്ന മട്ടിലും ചർച്ചകൾ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: