ഇസ്ലാമാബാദ് : പാകിസ്ഥാനെ നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ബലൂച് വിമതർ . ലോകം മുഴുവൻ കാണുന്ന ചരിത്രം സൃഷ്ടിക്കാൻ പോകുകയാണെന്നും ബലൂചിസ്ഥാൻ സൈന്യം പറഞ്ഞു.
ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്ഥാന്റെ ഭാഗമല്ലെന്ന് ബലൂച് നേതാവ് മിർ യാർ ബലൂച് പറഞ്ഞു. പാകിസ്ഥാൻ സർക്കാർ പതിറ്റാണ്ടുകളായി നടത്തിയ വ്യോമാക്രമണങ്ങൾ, തിരോധാനങ്ങൾ, വംശഹത്യ എന്നിവയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
‘ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ, ബലൂചിസ്ഥാനും അവിടുത്തെ ജനങ്ങളും ഇന്ത്യയ്‌ക്ക് പിന്തുണ നൽകും . ബലൂചിസ്ഥാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ ജനങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നുണ്ട് . ചൈന പാകിസ്ഥാനെ സഹായിക്കുന്നു, പക്ഷേ ബലൂചിസ്ഥാനും അവിടുത്തെ ജനങ്ങളും ഇന്ത്യൻ സർക്കാരിനൊപ്പമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയ്‌ക്കല്ല, നിങ്ങൾക്ക് 6 കോടി ബലൂച് ദേശസ്നേഹികളുടെ പിന്തുണയുണ്ട്.ഇന്ത്യയോടും അവിടുത്തെ ജനങ്ങളോടും മിർ യാർ നന്ദി പ്രകടിപ്പിച്ചു. ബലൂചിസ്ഥാനിലെ ജനങ്ങൾക്ക് നിരുപാധികമായ ധാർമ്മിക പിന്തുണയ്‌ക്ക് ഇന്ത്യൻ ജനതയോട് നന്ദിയുണ്ടെന്ന് മിർ പറഞ്ഞു
ബലൂചിസ്ഥാന്റെ ചരിത്രം എഴുതപ്പെടുമ്പോഴെല്ലാം, നിങ്ങളുടെ സംഭാവനകൾ സുവർണ്ണ ലിപികളിൽ പരാമർശിക്കപ്പെടും. ഇന്ത്യയ്‌ക്ക് സമാധാനവും സമൃദ്ധിയും ഞാൻ ആശംസിക്കുന്നു.ഡൽഹിയിൽ ഔദ്യോഗിക എംബസി തുറക്കാൻ അനുവദിക്കണമെന്നും മിർ പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: