പത്തനംതിട്ട: പാടം വനം വകുപ്പ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആറുപേരാണ് പരാതി നല്‍കിയത്. നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്നും തടങ്കലില്‍ പാര്‍പ്പിച്ചുവെന്നുമാണ് പരാതി.
പരാതി പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരുടെ മൊഴി ഉള്‍പ്പെടെ എടുത്ത ശേഷമാകും കേസ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് കടക്കണമോയെന്ന് പൊലീസ് അന്തിമമായി തീരുമാനിക്കുക. അതിനിടെ വനം വകുപ്പ് നല്‍കിയ പരാതിയില്‍ കെ.യു ജനീഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ ഇന്ന് കൂടല്‍ പോലീസ് കേസെടുത്തിരുന്നു.
ജോലി തടസപ്പെടുത്തിയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നത്. അസഭ്യം പറഞ്ഞതിനും ജോലി തടസപ്പെടുത്തിയതിനും ഉള്‍പ്പെടെ മൂന്ന് പരാതികളാണ് നല്‍കിയിരുന്നത്. പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാളെയാണ് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ബലമായി മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: