Kerala

കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ദൗത്യം തുടങ്ങി

50 ക്യാമറ ട്രാപ്പുകള്‍ക്കു പുറമെ മൂന്ന് കൂടുകളും സ്ഥാപിക്കും

Published by

മലപ്പുറം: കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ദൗത്യത്തിന് തുടക്കം. ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം കാളികാവിലെത്തി. മൂന്ന് പ്രത്യേക സംഘങ്ങളാണ് ദൗത്യത്തിന് ഇറങ്ങുന്നത്.

50 ക്യാമറ ട്രാപ്പുകള്‍ക്കു പുറമെ മൂന്ന് കൂടുകളും സ്ഥാപിക്കും.ഡ്രോണ്‍ സംഘം വെള്ളിയാഴ്ച രാവിലെ എത്തും. കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയ സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി.കാല്‍പ്പാടുകളില്‍ കൂടുതല്‍ പരിശോധന നടത്തും. ആര്‍ആര്‍ടി സംഘം സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്. ഇവര്‍ അരുണ്‍ സക്കറിയ ഉള്‍പ്പെട്ട സംഘത്തോടൊപ്പം ചേരും.

ആവശ്യമെങ്കില്‍ നാളെ കൂടുതല്‍ ജീവനക്കാരെയെത്തിക്കും.ദൗത്യത്തില്‍ മൂന്ന് ഡോക്ടര്‍മാരുമുണ്ട്. മലപ്പുറം കാളികാവ് അടയ്‌ക്കാക്കുണ്ടില്‍ റബര്‍ ടാപ്പിംഗിനു പോയ ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by