ധാക്ക: ഭാരതത്തിലേക്ക് ബോംബ് കെട്ടിവച്ച് ചാവേറുകളെ അയച്ച് ആക്രമണം നടത്തുമെന്ന് ഭീഷണി. ബംഗ്ലാദേശി മതനേതാവ് മൗലാന അബ്ദുല്‍ ഖുദ്ദൂസ് ഫാറൂഖിയാണ് ഭീകരാക്രമണം നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഭീകരവാദത്തെ പ്രൊമോട്ട് ചെയ്യുന്ന വീഡിയോ പുറത്തുവന്നു.
‘ആദ്യം മരിക്കുക പിന്നെ കൊല്ലുക’ എന്നത് ഖുറാനിലെ ആയത്താണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ചാവേര്‍ ആക്രമണത്തെക്കുറിച്ച് പറയുന്നത്. അമേരിക്ക, റഷ്യ തുടങ്ങിയ ശക്തമായ രാജ്യങ്ങളെ പരാജയപ്പെടുത്താന്‍ താലിബാന്‍ ഈ സമീപനം സ്വീകരിച്ചിട്ടുണ്ട്. മാര്‍ച്ച് എട്ടിന് ഹസന്‍ മീഡിയ എന്ന ചാനല്‍ 11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ യൂട്യൂബില്‍ പുറത്തിറക്കിയിരുന്നു. ഇതിലാണ് മതനേതാവിന്റെ പരാമര്‍ശം.
‘കൊല്‍ക്കത്ത പിടിച്ചെടുക്കാന്‍ ബംഗ്ലാദേശ് സൈന്യം എന്നോട് ആവശ്യപ്പെട്ടാല്‍, ഞാന്‍ അതിനനുസരിച്ച് ആസൂത്രണം ചെയ്യും. 70 യുദ്ധവിമാനങ്ങളൊന്നും അതിന് വേണ്ട, കൊല്‍ക്കത്ത പിടിച്ചെടുക്കാന്‍ ഞാന്‍ 7 വിമാനങ്ങള്‍ പോലും ഉപയോഗിക്കില്ല. 70 വിമാനങ്ങളുടെ ആവശ്യകത എന്താണ്? ബംഗ്ലാദേശ് സൈന്യം അനുവദിച്ചാല്‍, ഞാന്‍ കൊല്‍ക്കത്തയിലേക്ക് ചാവേര്‍ ബോംബര്‍മാരെ അയയ്‌ക്കും’ എന്ന് ഫാറൂഖി പറയുന്നത് കേള്‍ക്കാം. ഇയാളുടെ ആഹ്വാനത്തിനെതിരെ ബംഗ്ലാദേശിലെ ഹിന്ദു സമൂഹം രംഗത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: