തിരുവനന്തപുരം: കേരള സര്‍വകലാശാല തമിഴ് ഡിപ്പാര്‍ട്‌മെന്റില്‍ പാക് അനുകൂല വിവാദ സെമിനാര്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ തീവ്രവാദത്തിന് കുട പിടിക്കുന്നതെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ. യു. ഈശ്വരപ്രസാദ്.
ഭാരത-പാക് സംഘര്‍ഷം നടക്കുന്ന സമയത്ത് ഉത്തരവാദിത്വത്തോടു കൂടി വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. വിവാദ പരമായ വിഷയത്തില്‍ സെമിനാര്‍ നടക്കുമ്പോള്‍ അതിന് തടയിടേണ്ടത് വൈസ് ചാന്‍സിലര്‍ ഉള്‍പ്പടെയുള്ള അധികാരികളുടെ ഉത്തരവാദിത്തമാണ്.
ഇന്‍തിഫാദയുള്‍പ്പടെയുള്ള തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം ഇതിന്റെ ഉദാഹരണമാണ്. എസ്എഫ്‌ഐയുടെ ഇന്‍തിഫാദ പൊളിഞ്ഞത് എബിവിപിയുടെ തീവ്രവാദ നറേറ്റീവുകള്‍ക്കെതിരെയുള്ള പ്രതിരോധത്തിന്റെയും ഇടപെടലിന്റെയും ഫലമാണ.് ഇത്തരം തീവ്രവാദ സെമിനാറുകള്‍ നടത്തുമ്പോള്‍ എബിവിപി പ്രതിരോധം തീര്‍ക്കും. അതിന്റെ അവസാനത്തെ ഉദാഹരണമാണ് പാലക്കാട് ഐഐടിയില്‍ ഇത്തരം സെമിനാറിനെതിരെ എബിവിപി നടത്തിയ പ്രതിഷേധം. ജെഎന്‍യു ഉള്‍പ്പടെയുള്ള രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ എസ്എഫ്‌ഐ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പരിണിത ഫലമാണ് എസ്എഫ്‌ഐയുടെ ദയനീയ തോല്‍വി. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കുട പിടിക്കുന്ന എസ്എഫ്‌ഐ യെ കേരളത്തിലെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ചവിട്ടിപ്പുറത്താക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: