ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ വിരമിച്ചതോടെ ടീമിന്റെ ഭാഗധേയം നിര്‍ണയിക്കുക, പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇനി വരാനിരിക്കുന്നത് ഗൗതം ഗംഭീര്‍ യുഗമെന്ന് സൂചന നല്‍കുകയാണ് ബിസിസിഐ.
‘ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗൗതം ഗംഭീര്‍ യുഗത്തിന് തുടക്കമാകുകയാണ്. അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പൂര്‍ണ ഉത്തരവാദിത്വം ഗംഭീറിനാണ്. ജയിച്ചാലും പരാജയപ്പെട്ടാലും അതിന്റെ ഉത്തരവാദിത്വം പൂര്‍ണമായും ഗംഭീറിനായിരിക്കുമെന്ന സൂചനയാണ് ബിസിസിഐ ഇതിലൂടെ നല്‍കുന്നത്. ഇന്ത്യന്‍ ടീമില്‍ പുതുമുഖ താരങ്ങളെ കളിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബിസിസിഐ സൂചിപ്പിക്കുന്നു. ടീമില്‍ ഗംഭീറിന് പൂര്‍ണ സ്വതന്ത്ര്യം അനുവദിക്കാനാണ് തീരുമാനം. കോഹ്്‌ലിയും രോഹിതും പിന്മാറുന്നതോടെ ടീമില്‍ വളരെ സീനിയറായ താരങ്ങളില്ല എന്നു പറയാം. ജസ്പ്രീത് ബുമ്രയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് കോഹ്‌ലിയും രോഹിതും ഏറ്റെടുത്തപോലെയുള്ള ഉത്തരവാദിത്വം ചുമലിലേറ്റാന്‍ മികവുള്ളവരല്ല.
‘ടെസ്റ്റ് ക്രിക്കറ്റില്‍ സീനിയര്‍ താരങ്ങളെ കളിപ്പിക്കുന്ന കാര്യത്തില്‍ ഗംഭീറിന്റെ നിലപാട് എന്താണെന്ന് ബിസിസിഐക്ക് അറിയാമായിരുന്നു. അതനുസരിച്ചുതന്നെയാകും ടീമിന്റെ മുന്നോട്ടുള്ള പോക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യസെലക്ടര്‍ അജിത് അഗാര്‍ക്കറും ഗംഭീറിന്റെ ശൈലിയില്‍ സംതൃപ്തനാണ്. ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളിലേക്കു പോകുമ്പോള്‍ വളരെ ഉത്തരവാദിത്വത്തോടെ പെരുമാറുന്ന നേതൃത്വം ടീമിനുണ്ടാകണം. കളത്തിനകത്തും പുറത്തും ഒരുപോലെ സ്വാധീനിക്കാവുന്ന തരത്തിലുള്ള പ്രസ്താവനകളാകണം ഉണ്ടാകേണ്ടത്. അതുപോലെ വളരെ തന്ത്രപരമായി സംസാരിക്കാനുള്ള പരിചയസമ്പത്തുമുണ്ടാവണം. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചാണ് ഗംഭീറിന് പൂര്‍ണ ഉത്തരവാദിത്വം നല്‍കാനൊരുങ്ങുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനായി ശുഭ്മന്‍ ഗില്ലിനെയാണ് ബിസിസിഐ പരിഗണിക്കുന്നത്. മുമ്പൊക്കെ ടീമിന്റെ അവസാന വാക്ക് എന്നതു പറയുന്നത് നായകന്മാരായിരുന്നു. കപില്‍ദേവ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ തുടങ്ങിയവര്‍ നായകരായിരുന്നപ്പോള്‍ ടീമിലെ തീരുമാനങ്ങള്‍ക്കു പിന്നില്‍ അവര്‍ തന്നെയായിരുന്നു. നായകരുമായി ഇടഞ്ഞ ബിഷന്‍ സിങ് ബേദി, ഗ്രെഗ് ചാപ്പല്‍, അനില്‍ കുംബ്ലെ തുടങ്ങിയവര്‍ക്ക് ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് പിടിച്ചുനില്‍ക്കാനായില്ല എന്ന ചരിത്രവും ഓര്‍മിക്കണം.
അതേസമയം, ടീമിലെ ക്യാപ്റ്റന്മാരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ജോണ്‍ റൈറ്റ്, ഗാരി കിര്‍സ്റ്റന്‍, രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് തുടങ്ങിയവര്‍ വിജയകരമായി പരിശീലന കാലയളവ് പൂര്‍ത്തിയാക്കിയിട്ടുണ്ട്്. വിരാട് കോഹ്്‌ലി – ഗൗതം ഗംഭീര്‍ ഇക്വേഷന്‍ അത്ര മികച്ചതായിരുന്നില്ല. ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന കാലത്ത് തന്നെ ഇരുവരും തമ്മില്‍ അത്ര രസത്തിലായിരുന്നില്ല. ഐപിഎല്ലിനിടെ, ഇരുവരും തമ്മില്‍ വലിയ വാക്കേറ്റങ്ങളുമുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: