ഇടുക്കി:ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണി ആക്കിയ കേസില്‍ 53 കാരന് ട്രിപ്പിള്‍ ജീവപര്യന്തം തടവ്. പുറമെ 535000 രൂപ പിഴയും ശിക്ഷിച്ചു. ഇടുക്കി കൊന്നത്തടി നെല്ലിക്കുന്നേല്‍ വീട്ടില്‍ കുമാര്‍ എന്ന ലെനിന്‍ കുമാറിനെ ആണ് ഇടുക്കി അതിവേഗ കോടതി ശിക്ഷിച്ചത്.
2020 ലാണ് കേസിനാധാരമായ സംഭവം.അലക്കാനും കുളിക്കാനുമായി മുതിരപ്പുഴയില്‍ എത്തിയ കുട്ടിയെ പാറയുടെ മറവില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ കുട്ടിയെ പരിശോധിച്ചപ്പോള്‍ ആണ് കുട്ടി ഗര്‍ഭിണി ആണ് എന്ന് അറിയുന്നത്. പിഴ ഒടുക്കിയാല്‍ ആ തുക പെണ്‍കുട്ടിക്കു നല്‍കുവാനും അല്ലാത്തപക്ഷം മൂന്നര വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: