ന്യൂദല്‍ഹി: കഴിഞ്ഞ കുറെ ദിവസങ്ങളായി ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ മോദിയെ പുകഴ്‌ത്തുന്ന ശശി തരൂര്‍ ഇപ്പോള്‍ കശ്മീര്‍ പ്രശ്നത്തില്‍ അമേരിക്കയെ മോദിയുടെ ശത്രൂവാക്കി മാറ്റാനുള്ള കുത്തിത്തിരുപ്പാണ് മെയ് 13 ചൊവ്വാഴ്ച നടത്തിയ അഭിപ്രായപ്രകടനം. മോദിയുടെ ആജന്മശത്രുവായ കരണ്‍ ഥാപ്പറുമായി നടത്തിയ അഭിമുഖത്തില്‍ മോദിയെ ട്രംപിനെതിരെ തിരിക്കുന്ന ഉത്തരം പറയുന്ന ശശി തരൂര്‍. ബിജെപിയുടെ അനുകൂലിക്കുന്ന ശശി തരൂരിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് മോദിയുടെ മറ്റൊരു ആജന്മശത്രൂവായ ദ ഹിന്ദു പത്രത്തിന്റെ എഡിറ്റര്‍ എന്‍. റാമും. എങ്ങിനെയുണ്ട് ഈ ചാര്‍ സോ ബീസ് കളി. ജീവിതകാലം മുഴുവന്‍ മോദിയെ വേട്ടയാടാന്‍ ശ്രമിച്ചവരാണ് ഈ മൂവര്‍ സംഘം. അതിന്റെ ഒട്ടേറെ കഥകള്‍ ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സുപരിചിതമാണ്.
മോദിയുടെ ആജന്മശത്രുവായ കരണ്‍ ഥാപ്പര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ബിജെപിയെ ശശി തരൂര്‍ അനുകൂലിച്ചതിനെ ഹിന്ദു പത്രത്തിന്റെ എഡിറ്ററായ മറ്റൊരു മോദി വിരുദ്ധനായ എന്‍.റാം ശശി തരൂരിനെ ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരിക്കുകയാണ്.
ഇവര്‍ മൂന്നു പേരും ചേര്‍ന്ന് മോദിയെയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെയും കുടുക്കാന്‍ നടത്തുന്ന ഗൂഢാലോചനയാണ് പരസ്പരം വഴക്കിടുന്നവരെപ്പോലെ അഭിനയിച്ചുകൊണ്ടുള്ള ഈ കള്ളബുദ്ധികളുടെ തന്ത്രമെന്ന് ഏത് കുട്ടിക്കും അറിയാം.
കശ്മീരില്‍ പ്രശ്നം ചര്‍ച്ചാവിഷയമാക്കണമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് ഇക്കാര്യത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്ന് മോദിയും ജയശങ്കറും ധീരമായി പറഞ്ഞതിനെ താന്‍ ശ്ലാഘിക്കുകയാണെന്നാണ് ശശി തരൂര്‍ പറയുന്നത്. പക്ഷെ ഇതുവഴി ട്രംപിന്റെ പ്രസ്താവനയ്‌ക്ക് എതിര് നില്‍ക്കുന്നവരാണ് മോദിയും ജയശങ്കറും എന്ന് ലോകത്തെ മുഴുവന്‍ അറിയിക്കുകയാണ് ശശി തരൂരിന്റെ ലക്ഷ്യം. ശശി തരൂര്‍ ഈ അഭിപ്രായപ്രകടനം കരണ്‍ ഥാപ്പര്‍ നടത്തിയ ഒരു അഭിമുഖത്തില്‍ പറയുന്നു.
മോദി വിരുദ്ധരായ ദി വൈര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുന്നു. ശശി തരൂര്‍ മോദിയെ പുകഴ്‌ത്തി, ബിജെപിയെ പുകഴ്‌ത്തി എന്ന നിലയിലാണ് ഇവര്‍ വാര്‍ത്ത കൊടുക്കുന്നത്. പക്ഷെ ഇത് പരസ്യമാകുന്നതോടെ ട്രംപിന്റെ ഈഗോയ്‌ക്ക് ആഘാതമുണ്ടാക്കി, ക്രമേണ ട്രംപിനെ മോദിയില്‍ നിന്നകറ്റുക, അല്ലെങ്കില്‍ മോദിയുമായി ട്രംപിനെ ഏറ്റുമുട്ടിക്കുക എന്നതാണ് ശശി തരൂരിന്റെയും കരണ്‍ ഥാപ്പറിന്റെയും ലക്ഷ്യം. ഏറ്റവും തമാശ ശശി തരൂരിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട് ദ ഹിന്ദു പത്രത്തിന്റെ എഡിറ്ററായ എന്‍.റാമിന്റെ രംഗപ്രവേശമാണ്. ഇത് മൂവരും ചേര്‍ന്നുള്ള ഒത്തുകളിയാണെന്ന് വിദഗ്ധര്‍ പറയുന്നു.
കശ്മീര്‍ പ്രശ്നത്തിന് മധ്യസ്ഥത വഹിക്കാം എന്ന ട്രംപിന്റെ അഭ്യര്‍ത്ഥനയോട് മോദി മൗനം പാലിച്ചതിന് പിന്നില്‍ വലിയ അര്‍ത്ഥമുണ്ടെന്നും താന്‍ ട്രംപുമായി വിയോജിക്കുന്നു എന്നാണ് മോദിയുടെ മൗനത്തിന്റെ അര്‍ത്ഥമെന്നും ശശി തരൂര്‍ പറയുമ്പോള്‍ കാര്യം വ്യക്തമായില്ലേ. കശ്മീര്‍ വിഷയത്തില്‍ മോദിയെയും ട്രംപിനെയും തമ്മിലടുപ്പിക്കുക എന്നത് തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: