കർണാവതി ; സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അമ്രേലി ധാരി താലൂക്കിലെ ഹിംഖിംഡി ഗ്രാമത്തിലുള്ള മദ്രസ പ്രാദേശിക ഭരണകൂടം ഇടിച്ചുനിരത്തി. ഈ മദ്രസയിൽ പഠിപ്പിച്ചിരുന്ന മൗലാന മുഹമ്മദ് ഫസൽ അബ്ദുൾ അസീസ് ഷെയ്ഖിന് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയുമായുള്ള ബന്ധം പുറത്തുവന്നതിനെത്തുടർന്നാണ് നടപടി. മൗലാന നിലവിൽ എ.ടി.എസിന്റെ കസ്റ്റഡിയിലാണ്.
മൗലാനയുടെ അറസ്റ്റിനുശേഷം, മദ്രസ കെട്ടിടത്തിന്റെ നിയമസാധുത അന്വേഷിക്കാനുള്ള ചുമതല റവന്യൂ വകുപ്പിന് ലഭിച്ചു. റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിൽ മദ്രസ നിർമ്മിച്ച ഭൂമി അന്ന് പാവപ്പെട്ട ഗുണഭോക്താക്കൾക്ക് അനുവദിച്ചതാണെന്ന് കണ്ടെത്തി.രണ്ട് ഡിവൈഎസ്പിമാരുടെയും മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിലാണ് പൊളിക്കൽ നടന്നത്
മൗലാനയുടെ മൊബൈൽ ഫോൺ പരിശോധിച്ച സൈബർ സെൽ സംഘം, ഈ ഗ്രൂപ്പുകളെല്ലാം പാകിസ്ഥാനിൽ നിന്നാണ് കൈകാര്യം ചെയ്യുന്നതെന്ന് വെളിപ്പെടുത്തി. ഈ ഗ്രൂപ്പിൽ മൗലാനയെ അംഗമായി ചേർത്തു. ഈ സംഘത്തിലെ എല്ലാ അംഗങ്ങളും പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ളവരായിരുന്നു. അതിൽ അറബി ഭാഷയിൽ ധാരാളം സന്ദേശങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക