India

പുതിയ റോളില്‍ സ്മൃതി ഇറാനി

ജീവിതത്തില്‍ പല റോളുകളും എടുത്തണിയേണ്ടി വന്ന ധീരവനിതയാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി സ്മൃതി ഇറാനി. ആദ്യം മാധ്യമപ്രവര്‍ത്തകയായിരുന്നു.

Published by

ന്യൂദല്‍ഹി: ജീവിതത്തില്‍ പല റോളുകളും എടുത്തണിയേണ്ടി വന്ന ധീരവനിതയാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി സ്മൃതി ഇറാനി. ആദ്യം മാധ്യമപ്രവര്‍ത്തകയായിരുന്നു. പിന്നെ സീരിയല്‍ നടിയായി. അതും കഴിഞ്ഞ് രാഷ്‌ട്രീയനേതാവായി. ആര്‍ക്കും കഴിയാത്ത നേട്ടം, രാഹുല്‍ ഗാന്ധിയെ തോല്‍പിച്ച് ലോക്സഭാ എംപിയാവുക എന്ന അപൂര്‍വ്വ നേട്ടം സ്വന്തമായി, കേന്ദ്രമന്ത്രിയുമായി.

പക്ഷെ ഉത്തര്‍പ്രദേശില്‍ 2024ലെ തെരഞ്ഞെടുപ്പില്‍ തോറ്റശേഷം സ്മൃതി ഇറാനി അധികം വെള്ളിവെളിച്ചത്തിലെത്താറില്ല. ഇപ്പോഴിതാ അവര്‍ പുതിയ ഒരു റോള്‍ ഏറ്റെടുക്കുന്നതായി വാര്‍ത്ത പുറത്തുവരുന്നു. അത് ഒരു അധ്യാപികയുടെ റോള്‍ ആണ്.

ലോകത്തിലെ പ്രശസ്ത യൂണിവേഴ്സിറ്റിയായ അമേരിക്കയിലെ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് സ്മൃതി ഇറാനി. പ്രൊഫ. യാനിവ് കോഞ്ചിച്കിയ്‌ക്ക് ഒപ്പമായിരിക്കും സ്മൃതി ഇറാനി പഠിപ്പിക്കുക. നേരത്തെ ഐഐഎം ഉദയ് പൂരിലും ഐഐഎം ബോധഗയയിലും സ്മൃതി ഇറാനി മനുഷ്യവിഭവശേഷിയെക്കുറിച്ച് പഠിപ്പിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക