ന്യൂദൽഹി : ഇന്ത്യയുമായുള്ള സംഘർഷത്തിൽ, എല്ലാ രാജ്യങ്ങളും പാകിസ്ഥാനിൽ നിന്ന് അകലുന്ന കാഴ്‌ച്ചയാണ് ലോകം കണ്ടത് . അടുത്ത സുഹൃത്തായ ചൈന പോലും ഒപ്പം നിന്നതായി കണ്ടില്ല. ഇസ്രായേൽ, റഷ്യ, ബ്രിട്ടൻ, നെതർലൻഡ്‌സ് തുടങ്ങിയ വലിയ രാജ്യങ്ങൾ ഇന്ത്യയെ പിന്തുണച്ചപ്പോൾ, അമേരിക്കയും ചൈനയും ഒന്നും പരസ്യമായി പറഞ്ഞില്ല, പക്ഷേ അവരുടെ ഒരു പ്രസ്താവനയും പാകിസ്ഥാനെ അനുകൂലിച്ചോ ഇന്ത്യയെ പ്രതികൂലിച്ചോ ആയിരുന്നില്ല.
ഡച്ച് എംപി ഗീർട്ട് വൈൽഡേഴ്‌സ് ഇന്ത്യയെ അനുകൂലിച്ച് മാത്രമല്ല സംസാരിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി, ‘ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു, 100 ശതമാനം കശ്മീർ ഇന്ത്യയുടേതാണ്.’ ഇതോടൊപ്പം, അദ്ദേഹം “പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ” എന്ന ഹാഷ്‌ടാഗും എഴുതി.
ഇന്ത്യയ്‌ക്ക് എപ്പോഴും ഒരു യഥാർത്ഥ സുഹൃത്തായി റഷ്യ കൂടെ നിന്നിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷിയാണ്, ഇത്തവണയും അവർ തങ്ങളുടെ സൗഹൃദം തെളിയിച്ചു.. പാകിസ്ഥാനിലെ തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിക്കാൻ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിനെയും റഷ്യ പിന്തുണച്ചു. ഓപ്പറേഷൻ സിന്ദൂരിന് ഒരു ദിവസം മുമ്പ്, മെയ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഒരു സംഭാഷണം നടത്തി.
പഹൽഗാം ഭീകരാക്രമണത്തിൽ പുടിൻ അഗാധമായ ദുഃഖം പ്രകടിപ്പിക്കുകയും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. പഹൽഗാം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങളിലെ കുറ്റവാളികളെയും അവരുടെ കൂട്ടാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പുടിൻ പറഞ്ഞിരുന്നു. ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കാൻ ഇന്ത്യയ്‌ക്ക് അവകാശമുണ്ടെന്ന് അവിടത്തെ വിദേശകാര്യ മന്ത്രിയും തന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഇസ്രായേൽ ഇന്ത്യയ്‌ക്ക് ആയുധങ്ങൾ നൽകുക മാത്രമല്ല, ഇന്ത്യയ്‌ക്കുവേണ്ടി പരസ്യമായി നയതന്ത്ര നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇന്ത്യ പാകിസ്ഥാനെതിരെ ഇസ്രായേൽ നൽകിയ ആയുധങ്ങളും ഉപയോഗിച്ചു, അത് പാകിസ്ഥാനെ പൂർണ്ണമായും നശിപ്പിച്ചു.
ചാവേർ ഡ്രോണുകൾ അല്ലെങ്കിൽ ആത്മഹത്യാ ഡ്രോണുകൾ എന്നിങ്ങനെ പൊതുവേ അറിയപ്പെടുന്നവയാണ് ഇസ്രായേൽ നിർമ്മിത ഹാരോപ്പ് ഡ്രോണുകൾ. .ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിന്റെ (ഐഎഐ) എംബിടി മിസൈൽസ് ഡിവിഷൻ വികസിപ്പിച്ചെടുത്ത ഹാരോപ്പ് ഡ്രോണുകള്‍ ലോയിറ്ററിങ് മുനിഷൻസ് എന്നറിയപ്പെടുന്ന ആയുധ വിഭാഗങ്ങളില്‍പ്പെടുന്നു.
‘ഇസ്രായേൽ ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ പിന്തുണയ്‌ക്കുന്നു. നിരപരാധികൾക്കെതിരെ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷം ഒളിക്കാൻ ഒരിടവുമില്ലെന്ന് തീവ്രവാദികൾ അറിയണം.‘ എന്നായിരുന്നു ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ മെയ് 7 ന് ട്വീറ്റ് ചെയ്തത്.
ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നവരിൽ ഫ്രാൻസും ഉൾപ്പെടുന്നു. റഫേലിനെക്കുറിച്ച് നുണ പ്രചരിപ്പിക്കുന്നവർക്ക് മറുപടി നൽകിയതും ഫ്രാൻസാണ്. ഏതെങ്കിലും റഫേൽ വിമാനം വെടിവച്ചിട്ടതായി തങ്ങൾക്ക് ഒരു വിവരവുമില്ലെന്നും ഫ്രാൻസ് വ്യക്തമാക്കി.ഇന്ത്യയുടെ പ്രവർത്തനം ഭീകരതയ്‌ക്കെതിരെയാണെന്നും അതിന് പിന്തുണ അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: