India

ഏതുഭീഷണിയേയും നേരിടാന്‍ ഇന്ത്യ സജ്ജം ; ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായിരുന്നുവെന്ന് സൈന്യം

പാക് സൈനികര്‍ ഭീകരര്‍ക്കൊപ്പമാണ് നിലക്കൊണ്ടത്. ഭാവിയില്‍ ഏതു പ്രകോപവനവും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും മൂവരും വ്യക്തമാക്കി

Published by

ന്യൂദല്‍ഹി : പാക് ഭീകരതക്കെതിരായി രാജ്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ഏറെ വിജയകരമായിരുന്നുവെന്ന് ഇന്ത്യന്‍ സൈനിക മേധാവികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എയര്‍ മാര്‍ഷല്‍ എ കെ ഭാരത, ലഫ്റ്റ്‌നന്റ് ജനറല്‍ രാജീവ് ഖായ്, വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ്, മേജര്‍ ജനറല്‍ എസ് എസ് ശാര്‍ദ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

പാകിസ്ഥാനെതിരെയുള്ള എല്ലാത്തരം സൈനിക നീക്കങ്ങളെ പിന്തുണച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് സൈന്യം നന്ദി അറിയിച്ചു.  പ്രധാനമായും ഭീകരതയ്‌ക്ക് എതിരെയാണ് ഇന്ത്യയുടെ യുദ്ധം എന്നു നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ഏതുഭീഷണിയേയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ വ്യക്തമാക്കി. പോരാട്ടത്തില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വ്യോമ പ്രതിരോധ സംവിധാനം ഫലപ്രദമായി ഉപയോഗിച്ചുവെന്നും സൈനിക തലവൻമാർ പറഞ്ഞു.

പാക്കിസ്ഥാന്റെ നൂര്‍ഖാന്‍ വ്യോമത്യാവളം ഇന്ത്യ തകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പാക് അതിര്‍ത്തി ഭേദിക്കാതെയാണ് സേന തിരിച്ചടിച്ചത്. പാക് സൈനികര്‍ ഭീകരര്‍ക്കൊപ്പമാണ് നിലക്കൊണ്ടത്. ഭാവിയില്‍ ഏതു പ്രകോപവനവും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും മൂവരും വ്യക്തമാക്കി.

ഇതിനു പുറമെ ഇന്ത്യ നടത്തിയ പോരാട്ടത്തിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു. ഇന്ത്യ കറാച്ചിയിലും ആക്രമണം നടത്തി. കറാച്ചിയിലെ വ്യോമതാവളത്തിനു നേരെയാണ് ആക്രമം നടത്തിയത്. മള്‍ട്ടി ലെവല്‍ വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്ത്യ ഉപയോഗിച്ചത്. ഇന്ത്യയുടെ എയര്‍ ഫീല്‍ഡുകള്‍ സുരക്ഷിതമായിരുന്നു.  ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഭീകരതക്കെതിരായ ഇന്ത്യയുടെ യുദ്ധത്തില്‍ പാക് സൈന്യം ഇടപെടുകയാണ് ചെയ്തന്നും ഇത് അപലപനീയമാണെന്നും സൈനിക തലവൻമാർ വ്യക്തമാക്കി.

ഇന്ത്യ ആകാശ് സിസ്റ്റം അടക്കമുള്ളവ ഉപയോഗിച്ചു. പാകിസ്ഥാന്റെ ചൈനീസ് നിര്‍മിത മിസൈലുകള്‍ ലക്ഷ്യം കണ്ടില്ല. അവയുടെ അവശിഷ്ടം നമ്മുടെ കൈവശമുണ്ട്. തകര്‍ന്ന പാകിസ്ഥാന്‍ വിമാനങ്ങളുടെ ചിത്രങ്ങളും വാര്‍ത്താസമ്മേളനത്തില്‍ സൈന്യം പുറത്തുവിട്ടു.  കൂടാതെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആകാശത്ത് മതില്‍ പോലെ പ്രവര്‍ത്തിച്ചു. അതിനെ തകര്‍ക്കാന്‍ പാക് ആക്രമണങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് ലക്ഷ്യങ്ങള്‍ തകര്‍ത്തു.

മൂന്ന് സേനകളും ഒരുമിച്ചാണ്  പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിച്ചത്. പല തലങ്ങളിലുള്ള എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ ഉപയോഗിച്ചു.ആകാശ് സിസ്റ്റം ഇന്ത്യ ഉപയോഗിച്ചു. ഹാര്‍ഡ് കില്‍ വ്യോമ പ്രതിരോധം ഉപയോഗിച്ച് പാക് ലക്ഷ്യം തകര്‍ത്തു. ലോ ലെവല്‍ എയര്‍ ഡിഫന്‍സ് തോക്കുകള്‍, ഷോള്‍ഡര്‍ ഫയേഡ് മാന്‍ പാഡ്‌സ്, ഹ്രസ്വ ദൂര സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ എന്നിവ ഉപയോഗിച്ചുവെന്നും സൈനിക തലവൻമാർ വ്യക്തമാക്കി.

പ്രധാനമായും ലോങ്ങ് റേഞ്ച് റോക്കറ്റുകള്‍ തകര്‍ത്തു. ചൈനീസ് നിര്‍മിത ആയുധങ്ങള്‍ പാകിസ്ഥാന്‍ ഉപയോഗിച്ചുവെന്നും ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. നേരത്തേ തുര്‍ക്കിഷ് നിര്‍മിത ഡ്രോണുകള്‍ പാകിസ്ഥാൻ ഉപയോഗിച്ചുവെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു. നിരവധി ഡ്രോണുകളും ആളില്ലാ ചെറു സായുധ വിമാനങ്ങളും പാകിസ്ഥാന്‍ ആക്രമണത്തിന് ഉപയോഗിച്ചു. ഇവയെല്ലാം അമേരിക്കന്‍ നിര്‍മിത വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തുവെന്നും സൈന്യം പറഞ്ഞു.

കൂടാതെ സോഫ്റ്റ് ആന്‍ഡ് ഹാര്‍ഡ് കില്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പ്രതിരോധിച്ചത്. കേന്ദ്രീകൃതമായ എയര്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗിച്ചാണ് പാക് വ്യോമാക്രമണത്തെ ചെറുത്തതെന്നും സൈന്യം അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക