കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യര്‍ക്കെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും വിജിലന്‍സിലും പരാതി. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നു, സമൂഹമാധ്യമം ഉപയോഗിക്കുന്നതില്‍ ഔചിത്യം പാലിക്കുന്നില്ല തുടങ്ങിയവയാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനു നല്‍കിയിരിക്കുന്ന പരാതിയില്‍ മുഖ്യമായും പറയുന്നത്. സിപി എം ജില്ലാ സെക്രട്ടറിയായി നിയമിതനായ കെ.കെ രാകേഷിനെ പുകഴ്‌ത്തിയതടക്കമുള്ള കാര്യങ്ങള്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.സ്വന്തം കുട്ടിയുമായി ഔദ്യോഗിക ചടങ്ങിനെത്തി സോഷ്യല്‍ മീഡിയയില്‍ താരമായതും പരാമര്‍ശിക്കുന്നു.
തിരുവനന്തപുരം സബ് കളക്ടറായിരിക്കെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചുനല്‍കിയതില്‍ ചട്ടലംഘനമുണ്ടെന്നാണ് വിജിലന്‍സിനു നല്‍കിയ പരാതിയിലുള്ളത്. സിപിഎം ജില്ലാ കമ്മിറ്റി തന്നെ ഇക്കാര്യത്തില്‍ ആരോപണം ഉന്നയിച്ചതായും പരാതിയില്‍ പറയുന്നു. വിഎസ് അച്യുതാനത്തിന്‌റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാനാണ് പരാതിക്കാരന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: