തിരുവനന്തപുരം: ഭാരത സ്ത്രീയായി പിറവികൊണ്ടതില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ.
ഭാരതത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും അഭിമാനിക്കാനാവുന്നതാണ് ഓപ്പറേഷന്‍ സിന്ദൂര്‍. പാകിസ്ഥാന്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കാന്‍ കഴിയുന്ന ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ ഭരണത്തില്‍ ജനത ഭദ്രമാണ്. ഭാരതത്തിലെ സ്ത്രീശക്തിയുടെ പ്രതീക്ഷകള്‍ തകര്‍ക്കാന്‍ പാകിസ്ഥാന് കഴിയില്ല. തീവ്രവാദികള്‍ വഴി പലരെയും ലഹരിക്ക് അടിമയാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ നടത്തിയിട്ടുണ്ട്. ആ ഭീകരവാദ രാഷ്‌ട്രത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ചുട്ട മറുപടിയാണ് ഭാരതം നല്കിയത്. ഇത് ഭാരത ജനതയുടെയും ഒരുമയുടെയും വന്‍ വിജയമാണെന്ന് ശ്രീലേഖ പറഞ്ഞു.
യുവാക്കളിലെ ലഹരിയുടെ ഉപയോഗം കുറയ്‌ക്കുന്നതിന് വഅമ്മമാര്‍ക്ക് മുഖ്യ പങ്കുണ്ടെന്ന് മുന്‍ ഡിജിപി പറഞ്ഞു. കേരളത്തില്‍ തന്നെ വര്‍ഷത്തില്‍ കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളാണ് പിടികൂടുന്നത്. എന്നാല്‍ പിന്നെയും ഇവ വരുന്നതിന്റെ പിന്നിലുള്ള രഹസ്യം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ലഹരി പൂര്‍ണമായി തുടച്ചു മാറ്റേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും അതിന് സ്ത്രീകള്‍ മുന്‍കൈയെടുക്കണമെന്നും ശ്രീലേഖ പറഞ്ഞു.
















