World

ഇസ്‌ലമാബാദിലും ലാഹോറിലും അടക്കം പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം

Published by

കറാച്ചി: ഇസ്‌ലമാബാദും ലാഹോറും അടക്കം പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ഇസ്‌ലമാബാദ്, ലാഹോര്‍, ഷോര്‍കോട്ട്, ഝാങ്, റാവല്‍പിണ്ടി എന്നിവിടങ്ങളില്‍ സ്‌ഫോടനം നടന്നതായാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷോര്‍കോട്ടിലെ റഫീഖി വ്യോമതാവളത്തിന് സമീപം സ്‌ഫോടനം നടന്നതായാണ് വിവരം.

റാവല്‍പിണ്ടി വ്യോമതാവളത്തില്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയതായി പാക് സൈന്യം ആരോപിച്ചു. അതിനിടെ ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിന് സമീപം സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ ഡ്രോണുകള്‍ കണ്ടെത്തിയതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ നിരവധി തവണ വെടിയുതിര്‍ത്തതായും വിവരമുണ്ട്. പഞ്ചാബിലെ ഫിറോസ്പുരില്‍ പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ജനവാസമേഖലയില്‍ ഡ്രോണ്‍ പതിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ 3 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by