തിരുവനന്തപുരം: ഹോമിയോപ്പതിക് മെഡിസിന്‍ കൗണ്‍സിലില്‍ (കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍സ്) നിന്നും നിലവില്‍ ഹോളോഗ്രാം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുള്ള ഹോമിയോപ്പതി പ്രാക്ടീഷണര്‍മാര്‍ പേര്, രജിസ്‌ട്രേഷന്‍ നമ്പര്‍, പ്രാക്ടീസ് ചെയ്യുന്ന സ്ഥലവും ജില്ലയും, അടുത്തിടെ എടുത്ത ഫോട്ടോഗ്രാഫ്, മേല്‍വിലാസം, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗൂഗിള്‍ ഷീറ്റില്‍ നല്‍കുന്നതിനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി. ഇതുവരെ ഹോളോഗ്രാം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാത്ത എല്ലാ രജിസ്റ്റേര്‍ഡ് ഹോമിയോപ്പതി പ്രാക്ടീഷണര്‍മാരും ജൂലൈ 31 നു മുമ്പ് ഹോളോഗ്രാം സര്‍ട്ടിഫിക്കറ്റ് നേടണം. അല്ലാത്തപക്ഷം രജിസ്‌ട്രേഷന്‍ റദ്ദാക്കും. വിശദവിവരങ്ങള്‍ക്ക്: www.medicalcouncil.kerala.gov.in.
















