നഗ്രോത്ത: ജമ്മുവിലെ നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം. സൈനിക കേന്ദ്രത്തിനുനേരെയാണ് ആക്രമണം.
വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. പ്രദേശത്ത് സൈന്യം ശക്തമായ തിരച്ചില്‍ നടത്തുകയാണ്.
അതേസമയം പാകിസഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ശനിയാഴ്ച രാത്രി 10.45ന് വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് പാകിസഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി അദ്ദേഹം വ്യക്തമാക്കിയത്.
















