ന്യൂദല്‍ഹി :പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാകിസ്ഥാന്റെ പ്രകോപനത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.
അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങള്‍ക്ക് സൈന്യം ഉചിതമായ മറുപടി നല്‍കി. സംഘര്‍ഷം ഒഴിവാക്കാന്‍ പാകിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്നും വിക്രം മിസ്രി പറഞ്ഞു.ശനിയാഴ്ച രാത്രി 11 മണിയോടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിക്രം മിസ്‌റി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
വെടിനിര്‍ത്തല്‍ ധാരണ പാകിസ്ഥാന്‍ ലംഘിച്ചത് അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ നിരവധി തവണ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയെന്ന് വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാക് പ്രകോപനങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: