കൊച്ചി : ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍ കോള്‍.പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്ന വ്യാജേനയാണ് വിളി വന്നത്.
ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് ശ്രമം
നടന്നത്.നേവിയുടെ പരാതിയില്‍ ഹാര്‍ബര്‍ പൊലീസ് കേസെടുത്തു.
രാത്രിയില്‍ വിളിച്ച വ്യക്തി ‘രാഘവന്’ എന്നാണ് പരിചയപ്പെടുത്തിയത്.ഫോണ്‍ കോളില്‍ സംശയം തോന്നിയ നാവിക സേന അധികൃതര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: