പാലക്കാട്: സിപിഐ മുൻ നേതാവും എസ്യു മുൻ സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ ചേർന്നു. സിപിഐഎം ഒറ്റപ്പാലം മുൻ ഏരിയ കമ്മറ്റി അംഗവും അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റായിരുന്ന കെ കെ കുഞ്ഞനാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
സിപിഐഎം ലോക്കൽ കമ്മറ്റി അംഗമായിരിക്കെയാണ് കുഞ്ഞൻ പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ സംഘടനകളുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്.
അതേസമയം,
കെഎസ്യു മുൻ സംസ്ഥാന സെക്രട്ടറി കൈലാസ് നാഥ് മേനോനും ബിജെപിയിൽ ചേർന്നു. ബിജെപിയുടെ വികാസ കേരളം കൺവെൻഷൻ വേദിയിൽ വെച്ചായിരുന്നു ഇരുവരുടെയും ബിജെപി പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: