രാഷ്‌ട്രത്തിനും കുടുംബത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് സമൂഹം പ്രധാനമായി ചെയ്യേണ്ടതെന്ന് ലഫ്. ജനറല്‍ അജിത് നീലകണ്ഠന്‍. യുവതലമുറയെ നേരിന്റെ വഴിയില്‍ നയിക്കുവാന്‍ ആളില്ലാത്ത കാലഘട്ടമാണ് നിലവിലുള്ളത്. ലഹരിക്ക് അടിപ്പെടുന്ന യുവതലമുറയെ അതില്‍ നിന്നും മാറ്റുന്നതിന് സമൂഹം ലഹരിക്കെതിരെ യുദ്ധം ചെയ്യുകയാണ്. ഇതിനായി രാഷ്‌ട്രീയവും ജാതിയും മതവും നോക്കാതെ സമൂഹം ഒന്നിച്ച് മുന്നിട്ടിറങ്ങണം ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പേരുകള്‍ പറഞ്ഞാല്‍ അതിലും രാഷ്‌ട്രീയം പറഞ്ഞ് എല്ലാത്തിനും കുറ്റം കണ്ടെത്തുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. ഇവയില്‍ നിന്ന് മാറ്റം വരുത്തുന്നതിന് കുട്ടിക്കാലം മുതല്‍ തന്നെ പുരാണങ്ങള്‍ വായിക്കാനും പഠിക്കാനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ അച്ഛനമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വദേശി മനോഭാവത്തോടുകൂടി യുവാക്കള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ കുടുംബത്തിനും സമൂഹത്തിനും മാത്രമല്ല രാഷ്‌ട്രത്തിനും അത് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: