. മുംബൈ: ഇന്ത്യയുടെ സിന്ദൂര മായ്ച്ച പാകിസ്ഥാനിനെതിരെ ആഞ്ഞടിച്ച ഇന്ത്യന്‍ സേനയുടെ ഓപ്പറേഷന്‍ സിന്ദൂറിനെ ഒറ്റക്കെട്ടായി പിന്തുണച്ച് ബോളിവുഡിലെ നടിമാര്‍. ദീപിക പദുകോണ്‍, കരീന കപൂര്‍, കത്രീന കൈഫ്, ശ്രദ്ധ കപൂര്‍, കങ്കണ റണാവത്ത് തുടങ്ങി ഒട്ടേറെ നടിമാര്‍ പ്രതികരിച്ചിട്ടുണ്ട്.
“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”-ഓപ്പറേഷന്‍ സിന്ദൂറിനെ അനുകൂലിച്ച് നടിമാര്‍ ഒറ്റക്കെട്ടായി പറയുന്നു. കേണല്‍ സോഫിയ ഖുറേഷിയെയും വിംഗ് കമാന്‍ഡര്‍ വ്യോമികാ സിങ്ങിനെയും പ്രത്യേകം അഭിനന്ദിക്കാനും കത്രീന കൈഫ് മറന്നില്ല. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിനെ അനകൂലിച്ചം സൈന്യത്തെ അഭിനന്ദിച്ചും നടിമാരുടെ കമന്‍റുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: