ന്യൂദൽഹി : ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിനെ പ്രകീർത്തിച്ച് മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു.ഇത്തരത്തിലാണ് ഇന്ത്യയുടെ തിരിച്ചടി എങ്കിൽ താമസിയാതെ ലാഹോറിൽ പ്രഭാതഭക്ഷണത്തിന് ബേക്കണും മുട്ടയും കഴിക്കുമെന്നും, ഇസ്ലാമാബാദിൽ ഉച്ചഭക്ഷണത്തിന് ബിരിയാണി ആസ്വദിക്കുമെന്നും, പെഷവാറിൽ ചായയ്‌ക്കൊപ്പം ഡോനട്ട്‌സ് കഴിക്കുമെന്നും, കറാച്ചിയിൽ അത്താഴത്തിന് കടൽ ഭക്ഷണം ആസ്വദിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ലാഹോറിന്റെ പേര് ലവ് നഗർ (ലാഹോർ വാലിയെ പ്രീതിപ്പെടുത്താൻ), ഇസ്ലാമാബാദിന്റെ പേര് ഇന്ദ്ര നഗർ (പാകിസ്ഥാനിൽ കൃത്യസമയത്ത് മഴ ഉറപ്പാക്കാൻ), കറാച്ചിയെ ന്യൂ കാശി (കാശിയിലെ പണ്ഡിറ്റുകളെ പ്രീതിപ്പെടുത്താൻ), പെഷവാറിനെ പേഷ്വാ നഗർ (മറാഠ വോട്ടുകൾ ഉറപ്പാക്കാൻ), ക്വെറ്റയെ കൃഷ്ണ നഗർ (മഥുരയിലെ ചൗബെമാരെ സന്തോഷിപ്പിക്കാൻ) എന്നിങ്ങനെ മാറ്റും.പാകിസ്ഥാന്റെ പേര് പവൻസുത്നാമ എന്നാക്കി മാറ്റും.- എന്നും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ, മാർക്കണ്ഡേയ കട്ജു കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: