ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന കടുത്ത ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. പ്രധാനമന്തിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് ഇന്ത്യ സ്‌ഫോടനം നടത്തിയ പശ്ചാത്തലത്തിലാണിത്.
പാക് സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. റാവല്‍പിണ്ടിയിലും ഇന്ത്യ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ഇസ്ലാമാബാദിന് പുറമെ സിയാല്‍കോട്ടിവും കറാച്ചിയിലും ലാഹോറിലും തുടര്‍ ആക്രമണം നടത്തി. പ്രധാന പാക് നഗരങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം തുടരുകയാണ്. നാല് പാക് പോര്‍വിമാനങ്ങള്‍ ഇന്ത്യ വീഴ്‌ത്തി. കച്ചില്‍ മൂന്ന് ഡ്രോണുകള്‍ വീഴ്‌ത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: