ന്യൂദല്‍ഹി : വ്യാഴാഴ്ച രാത്രി പാകിസ്ഥാന്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ ആക്രമണ ശ്രമങ്ങള്‍ക്ക് പിന്നാലെ പ്രത്യാക്രമണം തുടങ്ങി ഇന്ത്യ. പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമബാദില്‍ ഇന്ത്യയുടെ മിസൈല്‍ വര്‍ഷം.
ലാഹോറിലും റാവല്‍പിണ്ടിയിലും സിയാല്‍കോട്ടിലും കറാച്ചിയിലും വന്‍ സ്‌ഫോടനങ്ങള്‍ നടന്നു. കനത്ത വ്യോമാക്രമണമാണ് പാകിസ്ഥാനില്‍ ഇന്ത്യ നടത്തുന്നത്.
പാക് നഗരങ്ങള്‍ ഇരുട്ടിലായി. ഇന്ത്യന്‍ യുദ്ധ വിമാനങ്ങളും ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് അറിയുന്നത്.
അതിനിടെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ജാഗ്രത പാലിക്കുകയാണ്. ഏത് ആക്രമണം നേരിടാനും ഇന്ത്യ തയാറെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: