Kerala

യോഗയും ആയുര്‍വേദവും ഇന്ത്യയുടെ സ്വത്തുക്കള്‍; ആയുര്‍വേദത്തെ ലോകത്തെ അറിയിക്കുകയെന്നത് നമ്മുടെ കടമ: ബേബി മാത്യു

Published by

തിരുവനന്തപുരം: നമ്മുടെ നാട്ടില്‍ യോഗ പരിശീലിക്കുന്നവര്‍ കുറവാണ്, എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി. ജര്‍മ്മിനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ മാത്രം രണ്ടായിരത്തോളം യോഗ പരിശീലന കേന്ദ്രങ്ങളുണ്ട്. ആയുര്‍വേദവും യോഗയും ഇന്ത്യയുടെ രണ്ട് സ്വത്തുക്കളാണെന്നും സോമതീരം ആയുര്‍വേദ ബീച്ച് റിസോര്‍ട്ട് സിഎംഡി ബേബി മാത്യു. ജന്മഭൂമി സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ രണ്ടാം ദിനം രാവിലെ നടന്ന മെഡിക്കല്‍ ആന്റ് വെല്‍നെസ് ടൂറിസത്തിന്റെ ഭാവി എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ ടൂറിസമെന്നത് ഒരു രോഗത്തിന്റെ ചികിത്സയ്‌ക്കായി ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്കു നടത്തുന്ന യാത്രയാണ്. എന്നാല്‍ വെല്‍നെസ് ടൂറിസമെന്നത് ചെറിയ ചികിത്സയോടൊപ്പം വിനോദത്തിനും വേണ്ടിയുള്ള സഞ്ചാരമാണ്. ലേകത്തെ മിക്കവാറും രാജ്യങ്ങളില്‍ വെല്‍നെസ് ടൂറിസമുണ്ട്. എന്നാല്‍ ഹെല്‍ത്ത് ടൂറിസം കുറച്ചു രാജ്യങ്ങളില്‍ മാത്രമേ ഉള്ളൂ. തായ്‌ലാന്‍ഡ്. കൊറിയ എന്നീ രാജ്യങ്ങളാണ് വെല്‍ ടൂറിസത്തില്‍ ഇന്ത്യയ്‌ക്ക് ഭീഷണിയായിട്ടുള്ളത്. വെല്‍നെസ് ടൂറിസം എല്ലായിടത്തും ഒന്നുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഏതേസമയം ആയുര്‍വേദത്തില്‍ മെഡിക്കലും വെല്‍നെസും ഉണ്ട്. കേരളത്തില്‍ വളരെയധികം സാധ്യതയുള്ള ഒരു മേഖലയാണ് ആയുര്‍വേദ വെല്‍നെസ് ടൂറിസം. പ്രതിരോധ ചികിത്സയും ആയുര്‍ വേദത്തിലുണ്ട്. അയുര്‍വേദ ചികിത്സയ്‌ക്ക് കേരളത്തില്‍ ഒരിക്കല്‍ വന്നവര്‍ വീണ്ടും വീണ്ടും വരുന്നത് നമ്മുടെ ചികിത്സ അവര്‍ക്ക് ഗുണം ചെയ്യുന്നത് കൊണ്ടാണ്. എന്നാല്‍ ലോകത്ത് പലര്‍ക്കും ആയുര്‍വേദത്തെക്കുറിച്ചറിയില്ല. യോഗ അങ്ങനെയല്ല ലോകത്തെല്ലാവര്‍ക്കും യോഗയെക്കുറിച്ചറിയാം. അതിനാല്‍ ആയുര്‍വേദത്തെക്കുറിച്ച് ലോകത്തെ അറിയിക്കുകയെന്നത് നമ്മുടെ കടമയാണെന്നും ബേബി മാത്യൂ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക