India

‘പരിപൂര്‍ണ്ണ നീതി’- ഇന്ത്യയുടെ പാക് ആക്രമണത്തെ പിന്തുണച്ച അക്ഷയ് കുമാര്‍ മുതല്‍ കങ്കണ വരെ

ബോളിവുഡ് മൊത്തമായി ഇന്ത്യയുടെ പാക് ആക്രമണത്തെ പിന്തുണച്ച് രംഗത്ത് വന്നു. പരിപൂര്‍ണ്ണ നീതിയാണ് ഇന്ത്യ നടപ്പാക്കിയതെന്നാണ് അക്ഷയ് കുമാര്‍ മുതല്‍ കങ്കണ റണാവത്ത് വരെയുള്ളവര്‍ പ്രതികരിച്ചത്.

Published by

മുംബൈ: ബോളിവുഡ് മൊത്തമായി ഇന്ത്യയുടെ പാക് ആക്രമണത്തെ പിന്തുണച്ച് രംഗത്ത് വന്നു. പരിപൂര്‍ണ്ണ നീതിയാണ് ഇന്ത്യ നടപ്പാക്കിയതെന്നാണ് അക്ഷയ് കുമാര്‍ മുതല്‍ കങ്കണ റണാവത്ത് വരെയുള്ളവര്‍ പ്രതികരിച്ചത്.

ജയ് ഹിന്ദ്, ജയ് മഹാകാല്‍ എന്നാണ് അക്ഷയ് കുമാര്‍ പ്രതികരിച്ചത്. മോദിയോട് പറയൂ എന്നാണ് ഭര്‍ത്താവിനെ വെടിവെച്ച് കൊന്ന ശേഷം കൊല്ലാതെ വിട്ട കര്‍ണ്ണാടകക്കാരിയായ പല്ലവിയോട് പാകിസ്ഥാന്‍ ഭീകരന്‍ പഹല്‍ ഗാമില്‍ പറ‍ഞ്ഞത്. “ഇതാ മോദി മറുപടി നല്‍കി”- എന്നായിരുന്നു നടിയും ബിജെപി എംപിയുമായി കങ്കണ റണാവത്ത് കുറിച്ചത്. ഭാരത് മാതാ കീ ജയ് എന്നാണ് റിതേഷ് ദേശ് മുഖ് പ്രതികരിച്ചത്.

“തീവ്രവാദത്തിന് സ്ഥാനമില്ല. അതിനോട് തീരെ ക്ഷമിക്കില്ല”. -എന്നാണ് സുനില്‍ ഷെട്ടി പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദുരിന്റെ ലോഗോ പങ്കുവെച്ചാണ് നടി ഹിനാ ഖാന്‍ പ്രതികരിച്ചത്. ഓപ്പറേഷന്‍ സിന്ദൂരിനെ പിന്തുണച്ച് നടി താപ്സി പന്നു, കാജള്‍ അഗര്‍വാള്‍, പരേഷ് റാവല്‍, അനുപം ഖേര്‍, വിവേക് അഗ്നിഹോത്രി, മധുര്‍ ഭണ്ഡാര്‍ക്കര്‍, നിമ്രത് കൗര്‍ എന്നിവര്‍ പ്രതികരിച്ചു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക