ന്യൂദല്‍ഹി: പാകിസ്ഥാനിലെ ഒമ്പത് ലഷ്കര്‍ ഇ ത്വയിബ കേന്ദ്രങ്ങള്‍ക്ക് നേരെ കിറുകൃത്യതയോടെ ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച രണ്ട് വനിതകളെ ലോകം ഇന്‍റര്‍നെറ്റില്‍ തിരയുകയാണിപ്പോള്‍. ഇന്ത്യയുടെ കേണല്‍ സോഫിയ ഖുറേഷിയെയും വിംഗ് കമാന്‍ഡര്‍ വ്യോമികാസിങ്ങിനെയും.
ഇന്ത്യ പാകിസ്ഥാനിലെ ലഷ്കര്‍ ഭീകരകേന്ദ്രങ്ങളെ ബോംബിട്ട് നശിപ്പിച്ച കാര്യം ലോകത്തെ അറിയിക്കാന്‍ എത്തിയത് രണ്ട് വനിതകളായിരുന്നു. ഇന്ത്യയുടെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമികാസിങ്ങും. വനിതകള്‍ക്ക് നേതൃസ്ഥാനം നല്‍കിക്കൊണ്ടുള്ള ഇന്ത്യയുടെ ആക്രമണദൗത്യവും അങ്ങിനെ പുതുമകൊണ്ട് കൗതുകകരമായി.
ലോകമാകെ പുരുഷന്മാരുടെ കുത്തകയായ സൈനിക മേഖലയില്‍ ആണ് ഇന്ത്യന്‍ വനിതകളായ ഈ ചുണക്കുട്ടികള്‍ തിളങ്ങിയത്. മോദി സര്‍ക്കാര്‍ ഇത്രയും ഗൗരവമേറിയ ഓപ്പറേഷന് തെരഞ്ഞെടുത്തത് രണ്ട് വനിതകളെയെന്നതും സവിശേഷമായി.
ഇന്ത്യന്‍ വ്യോമസേനയുടെ ഉദ്യോഗസ്ഥകളായ ഈ വനിതകളുടെ പേരും വീട്ടുകാരുടെ വിശദാംശങ്ങളും ലോകമെമ്പാടുമുള്ളവര്‍ ഇന്‍റര്‍നെറ്റില്‍ തിരഞ്ഞതോടെ ഇരുവരുടെയും പേരുകള്‍ ഗൂഗിളില്‍ ട്രെന്‍ഡിങ്ങ് ആയിരിക്കുകയാണ്.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ഇന്ത്യയുടെ വ്യോമാക്രമണത്തിന് ചുക്കാന്‍ പിടിച്ചത് ഈ രണ്ട് വനിതകളാണ്. കൃത്യതയോടെയാണ് ഇരുവരും വ്യോമസേനയുടെ ആക്രമണദൗത്യം നിര്‍വ്വഹിച്ച് മടങ്ങിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: