ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാനിലെ ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ആസ്ഥാനവും ഭീകരൻ ഹാഫിസ് സയീദിന്റെ മുരിദ്‌കെയിലെ താവളവും ഇന്ത്യ മിസൈൽ ആക്രമണം നടത്തി തകർത്തു. ഇതിന്റെ ചിത്രങ്ങൾ ഇതിനോടകം നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
26/11 മുംബൈ ആക്രമണ ഗൂഢാലോചനയുടെ കേന്ദ്രമായി കരുതപ്പെടുന്ന ലഷ്കർ ഇ തൊയ്ബയുടെ പ്രധാന കേന്ദ്രമായിരുന്നു ഇവിടം. ഭീകരരുടെ ഒളിത്താവളങ്ങളിൽ ഇന്ത്യൻ സൈന്യം കൃത്യമായ ആക്രമണം നടത്തിയെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്. ഈ ഇടത്താവളത്തിന്റെ നാശത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായിക്കൊണ്ടിരിക്കുകയാണ്
വൈറൽ വീഡിയോയിൽ സാധാരണക്കാർ തകർന്ന വസതിയുടെ ചിത്രങ്ങൾ എടുക്കുന്നതും വീഡിയോകൾ നിർമ്മിക്കുന്നതും കാണാം. ഇന്ത്യൻ സൈന്യം ലക്ഷ്യമിട്ട ഒമ്പത് സ്ഥലങ്ങളിൽ ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനവും മുരിഡ്‌കെയിലെ ലഷ്‌കർ-ഇ-തൊയ്ബ ആസ്ഥാനവും ഉൾപ്പെടുന്നതായി ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു. ഇവ രണ്ടും പാകിസ്ഥാനിലെ പഞ്ചാബിലാണ്.
ഹഫീസ് സയീദിന്റെ താവളം ലാഹോറിൽ നിന്ന് അൽപ്പം അകലെയുള്ള മുരിദ്കെയിലാണ്. അതേസമയം ബഹാവൽപൂർ ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ പ്രധാന ശക്തികേന്ദ്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: