India

പാകിസ്ഥാനെ വിറപ്പിച്ച ഒറ്റയാൻ ; ലക്ഷ്യം വച്ചത് ലഷ്കർ ഭീകരരെ : ഇതാണ് ലക്ഷ്യം പിഴയ്‌ക്കാത്ത ചാണക്യൻ , അജിത് ഡോവൽ

Published by

ന്യൂദൽഹി ; 26 നിരപരാധികളുടെ രക്തത്തിന് ഇന്ത്യ പക വീട്ടിയപ്പോൾ ഞെട്ടിയത് പാകിസ്ഥാൻ മാത്രമല്ല. ഭീകരതയ്‌ക്ക് കുട പിടിക്കുന്ന സകലരും ചേർന്നാണ് . ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നീ സംഘടനകളിലെ 900 ഓളം തീവ്രവാദികളെയാണ് ഓപ്പറേഷനിൽ ലക്ഷ്യമിട്ടത് .ശത്രുവിന്റെ ലക്ഷ്യത്തിൽ നേരിട്ട് പതിക്കുകയും അവിടെ സ്ഫോടനം നടത്തുകയും ചെയ്യുന്ന കാമികാസെ ഡ്രോണുകൾ ആണ് ഇന്ത്യ ഉപയോഗിച്ചത് .

പൂർണമായും സംയമനം പാലിച്ചും, കൃത്യതയോടെയും, പ്രകോപനരഹിതമായും നടത്തിയ ആക്രമണമായിരുന്നു ഇതെന്ന് ഇന്ത്യൻ സൈന്യവും അറിയിച്ചു. ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇന്ത്യ വളരെ ശ്രദ്ധാപൂർവ്വം പ്രവർത്തിച്ചു, തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ മാത്രം ആക്രമിച്ചു. ഇത്ര കൃത്യമായി ആക്രമണം ആസൂത്രണം ചെയ്തതിന് പിന്നിൽ ആര് ? എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ , അജിത് ഡോവൽ . ശത്രുവിന്റെ മര്‍മം നോക്കി പ്രഹരിക്കാന്‍ ശേഷിയുള്ള ഈ ബുദ്ധിരാക്ഷസന് ആരാധകര്‍ക്കിടയില്‍ ഒരു വിളിപ്പേരു തന്നെയുണ്ട്, ജെയിംസ് ബോണ്ട്. 48 മണിക്കൂറിനിടെ, ഡോവല്‍ പ്രധാനമന്ത്രിയെ കണ്ട് ഒരുക്കങ്ങള്‍ അറിയിക്കുന്നത് രണ്ടാംവട്ടമാണ്.

അജിത് ഡോവൽ എന്ന ഒറ്റയാന്റെ കരുത്തിനു മുന്നിൽ പാകിസ്ഥാൻ തകർന്നടിയുന്നത് ഇത് മൂന്നാം തവണയാണ് . ബാലാക്കോട്ടിനും, പുൽ വാമയ്‌ക്കും പക വീട്ടാൻ ഇന്ത്യ ഇറങ്ങി തിരിച്ചപ്പോൾ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി ഏതു തരത്തിലായിരിക്കണമെന്നു തീരുമാനിച്ചതും ഡോവൽ തന്നെ . പാക്കിസ്ഥാനിലെ ലഹോറിലെയും കറാച്ചിയിലെയും മുഴുവൻ ടെലിഫോൺ ബൂത്തുകളും എന്തിന് ഇലക്ട്രിക് പോസ്റ്റുകള്‍ പോലും അജിത്ത് ഡോവലിനു കാണാപ്പാഠമാണ് .

ബംഗ്ലദേശ്, മ്യാൻമർ, തായ്‌ലൻഡ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു പല പിടികിട്ടാപ്പുള്ളികളെയും ഇന്ത്യയിലെത്തിച്ചത് ഡോവലിന്റെ ബുദ്ധികൂര്‍മതയായിരുന്നു. 2016 ല്‍ ഉറി ഭീകരാക്രമണത്തിനു ഉചിതമായ മറുപടി നൽകാൻ പ്രധാനമന്ത്രി ഡോവലിനെയാണ് ദൗത്യമേൽപ്പിച്ചത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by