ന്യൂദല്‍ഹി:മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് കേരളത്തോടും തമിഴ്‌നാടിനോടും ആവശ്യപ്പെട്ട് സുപ്രീംകോടതി. അണക്കെട്ടിന്റെ അറ്റകുറ്റപ്പണി ഉള്‍പ്പെടെ ഉളള കാര്യങ്ങളില്‍ സമിതിയുടെ ശുപാര്‍ശകള്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന് സുപ്രീംകോടതി ചോദിച്ചു.
സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ചത്. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ അനില്‍ ജെയിന്‍ അധ്യക്ഷനായ സമിതിയില്‍ ഏഴംഗങ്ങളാണ് ഉളളത്.എന്നാല്‍ സമിതിയുടെ യോഗത്തിന് ശേഷവും നിര്‍ദേശങ്ങള്‍ ഒന്നും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
അറ്റകുറ്റപ്പണികള്‍ക്കായി മരംമുറിക്കാന്‍ അനുമതി വേണമെന്നാണ് തമിഴ്‌നാട് കോടതിയില്‍ ആവശ്യപ്പെട്ടത്.എന്നാല്‍ തമിഴ്‌നാടിന് അറ്റകുറ്റപ്പണിക്ക് താല്‍പ്പര്യമില്ലെന്ന് കേന്ദ്രവും ജലനിരപ്പ് ഉയര്‍ത്താനാണ് തമിഴ്‌നാട് ശ്രമിക്കുന്നതെന്ന് കേരളവും കോടതിയെ അറിയിച്ചു. വിഷയത്തില്‍ കേരളം അനാവശ്യ തടസം സൃഷ്ടിക്കുന്നു എന്നാണ് തമിഴ്‌നാടിന്റെ ആരോപണം. മേല്‍നോട്ട സമിതിയുടെ ശുപാര്‍ശ നടപ്പിലാക്കുന്നതില്‍ ഒരാഴ്ച സമയം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ സുപ്രീം കോടതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക